ഇന്റക്‌സ് റെഫ്രിജിറേറ്റർ രംഗത്തേക്ക്

Posted on: August 11, 2016

Intex-refrigerator-Big

കൊച്ചി : ഇന്റക്‌സ് ടെക്‌നോളജീസ് റെഫ്രിജിറേറ്റർ വിപണിയിലേക്ക് പ്രവേശിച്ചു. പൂർണമായും ഓട്ടോമാറ്റിക്കായ വാഷിംഗ് മെഷീനും ശ്രേണിയിലുണ്ട്. വിപുലീകരണത്തോടെ ഇന്ററക്‌സ് കൺസ്യൂമർ ഉത്പന്ന നിര 56 എണ്ണമായി. 133 ഐടി അനുബന്ധ ഉത്പന്നങ്ങളുമുണ്ട്.

സിംഗിൾ ഡോർ ഡയറക്ട് കൂളിംഗ് റെഫ്രിജിറേറ്ററുകളുടെ മൂന്നു മോഡലുകളാണ് ഇന്റക്‌സ് അവതരിപ്പിച്ചിട്ടുള്ളത്. 170 ലിറ്റർ മുതൽ 190 ലിറ്റർ വരെയുണ്ട്. മികച്ച രൂപകൽപ്പനയിലുള്ള റെഫ്രിജിറേറ്റർ തുരുമ്പു പിടിക്കില്ലെന്ന സവിശേഷതയുണ്ട്. അതിന്റെ കൂൾ പാക്ക് സാങ്കേതിക വിദ്യ വൈദ്യുതി തടസമുണ്ടായാലും 10 മണിക്കൂറോളം സാധാനങ്ങൾ കേടു കൂടാതെ സൂക്ഷിക്കുന്നതിന് സഹായിക്കുന്നു.

ശക്തവും ഈടു നിൽക്കുന്നതുമായ കംപ്രസറുകളാണ് റെഫ്രിജറേറ്ററുകളിൽ ഉപയോഗിച്ചിട്ടുള്ളത്. ഇവ ഊർജ്ജ ഉപയോഗം കുറയ്ക്കുന്നതോടൊപ്പം വിട്ടുവീഴ്ചയില്ലാത്ത മികവും കാഴ്ചവയ്ക്കുന്നു. ഫോർ സ്റ്റാർ ബിഇഇ റേറ്റിഗുള്ള റെഫ്രിജറേറ്റുകളുടെ വില 10,900 മുതൽ 14300 രൂപവരെയാണ്.