മഹേഷ് ബാബു ഇന്റെക്‌സ് ബ്രാൻഡ് അംബാസഡർ

Posted on: August 4, 2015

Mahesh-Babu-big

ചെന്നൈ : തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബുവിനെ ഇന്റെക്‌സ് സ്മാർട്ട്‌ഫോണുകളുടെ ബ്രാൻഡ് അംബാസഡറായി രണ്ട് വർഷത്തേക്ക് നിയമിച്ചു. മഹേഷ് ബാബുവിനെ ഉപയോഗിച്ചുള്ള പരസ്യങ്ങൾക്കും മറ്റു വിപണന പരിപാടികൾക്കുമായി ഇന്റെക്‌സ് 300 കോടി രൂപ ചെലവഴിക്കും. കന്നഡ നടൻ സുദീപും ഇന്റെക്‌സിന്റെ ബ്രാൻഡ് അംബാസഡറാണ്.

ദക്ഷിണേന്ത്യയിൽ നിന്നു 1,500 കോടി ഉൾപ്പടെ 8,000 കോടി രൂപയുടെ വിറ്റുവരവാണ് ഈ വർഷം ലക്ഷ്യമിടുന്നത്. 15 ദശലക്ഷം സ്മാർട്ട്‌ഫോണുകൾ വിൽക്കാനാണ് ഇന്റെക്‌സ് ഒരുങ്ങുന്നതെന്ന് ഡയറക്ടർ കേശവ് ബൻസാൽ പറഞ്ഞു.