ഇന്റെക്‌സിന്റെ സ്മാർട് വാച്ച് വിപണിയിൽ

Posted on: July 21, 2015

Intex-iRist-Big

കൊച്ചി : ഇന്റെക്‌സ് ടെക്‌നോളജീസ് ഐറിസ്റ്റ് സ്മാർട് വാച്ച് വിപണിയിൽ അവതരിപ്പിച്ചു. 11,999 രൂപയാണ് വില. കൈത്തണ്ടയിൽ ധരിക്കാവുന്ന അനുപമമായ സ്മാർട്ട്‌ഫോൺ സമാന ഉപകരണമാണ് ഐറിസ്റ്റ്. നേർത്തതും മനോഹരവുമാണ് രൂപകൽപ്പന. ഇൻ ബിൽറ്റ് 3ജി സിം പിന്തുണയോടെയെത്തുന്ന ഐറിസ്റ്റ് ഉപഭോക്താവിനെ കോളുകൾ സ്വതന്ത്രമായി വിളിക്കാനും സ്വീകരിക്കാനും സ്മാർട് ഫോൺ കൈവശമില്ലാതെ തന്നെ പ്രാപ്തനാക്കുന്നു.

സ്മാർട്ട് വാച്ചിനൊപ്പമുള്ള ബ്ലൂടുത്ത് ഹെഡ്‌സെറ്റ് കോളുകൾ സ്വീകരിക്കുന്നതും പാട്ട് കേൾക്കുന്നതും ഏറെ സൗകര്യപ്രദമാണ്. പരിധിയില്ലാത്ത ഇന്റർനെറ്റും ഫയൽ ഷെയറിങ്ങും സാധ്യമാക്കുന്ന് വൈഫൈ, ബ്ലൂടൂത്ത് ഫീച്ചറുകൾ. ലോകത്തെ നിങ്ങളുടെ കൈത്തണ്ടയിലൊതുക്കുകയാണ് 4ജിബി ശേഷിയുള്ള റോം, 512 എംബി റാം എന്നിവ. സ്മാർട് വാച്ചുകളിൽ ഇത് അപൂർവമാണ്. 1.2 ജിജ ഹെട്‌സ് ഡ്യൂവൽ കോർപ്രോസസർ. ആൻഡ്രോയ്ഡ് കിറ്റ്കാറ്റ് 4.4.2 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഐറിസ്റ്റിനുള്ളത്. ഇൻബിൽറ്റ് പ്ലേ സ്റ്റോർ ആപ്പും ഇതിനൊപ്പമുണ്ട്.

ശക്തമായ 600 എംഎഎച്ച് ബാറ്ററിയും മറ്റൊരു അപൂർവതയാണ്. ദീർഘനേരം പ്രവർത്തിക്കാൻ ശേഷി നൽകുന്നതാണ് ഈ ബാറ്ററി. നാല് മണിക്കൂർ ടോക്ക് ടൈമും 200 മണിക്കൂർ വരെ സ്റ്റാൻഡ്‌ബൈ സമയവും നൽകും.