കനം കുറഞ്ഞ കിൻഡിൽ ഇ-റീഡർ പുറത്തിറക്കി

Posted on: June 29, 2016

Amazon-Ultra-Slim-kindle-e-

കൊച്ചി : ആമസോൺ നിലവിലുള്ളവയെക്കാൾ ഇരട്ടി മെമ്മറിയുള്ളതും കനം കുറഞ്ഞതുമായ കിൻഡിൽ ഇ-റീഡർ പുറത്തിറക്കി. വായനകാർക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത.

ടാബ്‌ലെറ്റുകളെയും സ്മാർട്ട് ഫോണുകെളയും അപേക്ഷിച്ച് മികച്ച ടച്ച് സ്‌ക്രീൻ ഡിസ്‌പ്ലേയും ഉപയോക്താവിന്റെ കൈയിൽ ഒതുങ്ങുന്നതുമാണ് കിൻഡിലിന്റെ പുതിയ പതിപ്പ്. വെളുപ്പ്, കറുപ്പ് എന്നീ നിറങ്ങളിൽ ആമസോണിൽ ലഭ്യമാകുന്ന കിൻഡിലിന് 5,999 രൂപയാണ് വില.