ടാറ്റാ സ്‌കൈ ക്ലാസ് റൂമിനു തുടക്കമായി

Posted on: June 17, 2016

Tata-Sky-Classroom-Big-a

കൊച്ചി : ടാറ്റാ സ്‌കൈ വിദ്യാഭ്യാസ സേവനമായ ടാറ്റാ സ്‌കൈ ക്ലാസ് റൂമിനു തുടക്കം കുറിച്ചു. സ്‌കൂളുകളിൽ സാങ്കേതിക വിദ്യാധിഷ്ഠിത സേവനങ്ങൾ ലഭ്യമാക്കുന്ന ടാറ്റാ ക്ലാസ് എഡ്ജുമായി സഹകരിച്ചാണ് ഈ ഇന്ററാക്ടീവ് സേവനം അവതരിപ്പിക്കുന്നത്. വീടുകളിലെ സൗകര്യങ്ങൾ അനുഭവിച്ചു കൊണ്ടു തന്നെ കണക്കും സയൻസും പഠിക്കാനാണ് ഈ പുതിയ സേവനം സഹായിക്കുന്നത്.

അഞ്ചു മുതൽ എട്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അവരുടെ സിലബസ് അനുസരിച്ചുള്ള പാഠങ്ങൾ വഴി നേട്ടമുണ്ടാക്കാൻ ആഗ്രഹിക്കുന്ന എല്ലാ വരിക്കാർക്കും ഈ സേവനം ലഭിക്കും. കണക്കിലേയും സയൻസിലേയും അടിസ്ഥാന വിഷയങ്ങൾ മനസിലാക്കി കൊടുക്കുന്ന ആനിമേറ്റഡ് വീഡിയോ വഴിയാവും ഇത് അവതരിപ്പിക്കുക.

പ്രതിമാസം 99 രൂപയ്ക്ക് ലഭ്യമായ ടാറ്റാ സ്‌ക്കൈ ക്ലാസ് റൂം ക്രമമായുള്ള വീഡിയോകളും മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളും പഠനത്തിനുള്ള കളികളും പരീക്ഷകളുമെല്ലാം ഉൾക്കൊള്ളിച്ചുള്ളതാണ്. എൻ.സി.ഇ.ആർ.ടി.സി. സിലബസ് അടിസ്ഥാനമാക്കിയാണ് ഇവ അവതരിപ്പിക്കുന്നത്.

കുട്ടികളുടെ സ്‌ക്കൂൾ സിലബസുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഈ സേവനത്തിൽ അഞ്ഞൂറിലേറെ വിഷയങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ടാറ്റാ സ്‌കൈയുടെ ചീഫ് കമേഴ്‌സ്യൽ ഓഫിസർ പല്ലവി പുരി ചൂണ്ടിക്കാട്ടി.

2025 ഓടെ പത്തു ദശലക്ഷം വിദ്യാർത്ഥികൾക്കു പിന്തുണ നൽകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ടാറ്റാ ക്ലാസ് എഡ്ജ് ചീഫ് കമേഴ്‌സ്യൽ ഓഫിസർ രാജേഷ് ഖണ്ഡാഗേൽ പറഞ്ഞു.