ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസും ടാറ്റ ക്ലാസ്എഡ്ജും അദ്ധ്യാപക പരിശീലനത്തിനായി സഹകരിക്കുന്നു

Posted on: August 31, 2021

കൊച്ചി : ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസും (ടിഐഎസ്എസ്) ടാറ്റ ക്ലാസ്എഡ്ജും അദ്ധ്യാപക പരിശീലനത്തിനായി പങ്കാളികളാകുന്നു. കണക്ക്, ഇന്ററാക്ടീവ് സയന്‍സ്, ക്രിയേറ്റീവ് റൈറ്റിംഗ് എന്നിവയ്ക്കായി മൂന്ന് ശില്‍പ്പശാലകളാണ് ഒരുക്കിയത്. ‘റിഫ്‌ളക്ടീവ് ടീച്ചിംഗ് വിത്ത് ഐസിടി’ എന്ന പരിപാടിയുടെ ആദ്യഘട്ടമായാണ് ഈ ശില്‍പ്പശാലകള്‍ സംഘടിപ്പിക്കുന്നത്. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ടീച്ചിംഗ് എജ്യൂക്കേഷനിലെ ഫാക്കല്‍റ്റിയാണ് ഇതിനായുള്ള മൊഡ്യൂളുകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി – ഐസിടി ഉപയോഗിച്ച് അദ്ധ്യാപകരെ നൂതനമായ പരിശീലന പരിപാടിയില്‍ പങ്കാളികളാക്കിയ ടിഐഎസ്എസ്, ടാറ്റ ക്ലാസ്എഡ്ജ് ടീമംഗങ്ങളെ ടിഐഎസ്എസ് ഡയറക്ടര്‍ ഡോ. ശാലിനി ഭരത് അഭിനന്ദിച്ചു.

നവീന അദ്ധ്യയനരീതികള്‍ ഉപയോഗിച്ച് അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‌കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ടാറ്റ ക്ലാസ്എഡ്ജ് സിഇഒ മിലിന്ദ് ഷഹാനെ ഊന്നിപ്പറഞ്ഞു. അദ്ധ്യാപകര്‍ക്ക് ആവശ്യമായ പ്രാവീണ്യം നേടുന്നതിനും മിശ്രിതരീതിയിലുള്ള അദ്ധ്യാപനരീതികള്‍ ഉപയോഗിക്കുന്നതിനും പരിശീലനം നല്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂളുകള്‍ക്കും അദ്ധ്യാപകര്‍ക്കുമായി ക്ലാസ്എഡ്ജ് രൂപപ്പെടുത്തിയ സമ്പൂര്‍ണമായ വിവിധ ഓണ്‍ലൈന്‍ അദ്ധ്യാപനരീതികളും ക്ലാസ്എഡ്ജ് അക്കാദമി എന്ന പരിശീലനവിഭാഗവും ടാറ്റ ക്ലാസ്എഡ്ജിന്റെ പ്രതിബദ്ധത വെളിപ്പെടുത്തുന്നതാണ്.

ശില്‍പ്പശാലകളില്‍ താത്പര്യമുള്ള സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ടാറ്റ ക്ലാസ്എഡ്ജ്, ടിഐഎസ്എസ് വെബ്‌സൈറ്റുകളില്‍നിന്ന് വിശദാംശങ്ങള്‍ ലഭ്യമാകും.

TAGS: Tata Class Edge |