ഹെൽത്തി വെൽത്തി കേരളാ റോഡ് ഷോ

Posted on: November 26, 2014

Muthoot-Finance-Half-marath

മുത്തൂറ്റ് ഫിനാൻസിന്റെ ആഭിമുഖ്യത്തിൽ ഹെൽത്തി വെൽത്തി കേരള റോഡ് ഷോ ആരംഭിച്ചു. ദൈനംദിന ജീവിതത്തിൽ ആരോഗ്യകരമായ ജീവിത രീതി പ്രോൽസാഹിപ്പിക്കുന്നതിലാണ് റോഡ് ഷോ കേന്ദ്രീകരിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിലും എത്തുന്ന റോഡ് ഷോ ആരോഗ്യവുമായി ബന്ധപ്പെട്ട മത്സരങ്ങൾ സംഘടിപ്പിക്കും. പച്ചക്കറി വിത്തുകളാവും വിജയികൾക്കുള്ള സമ്മാനമെന്ന് മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം. ജി. ജോർജ്ജ് മുത്തൂറ്റ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം കമ്പനി ശുദ്ധവും ആരോഗ്യകരവുമായ കേരളത്തിനായി ഒരു ദശലക്ഷം പ്രതിജ്ഞകളാണ് എടുത്തതെന്ന് ജോർജ്ജ് അലക്‌സാണ്ടർ മുത്തൂറ്റ് ചൂണ്ടിക്കാട്ടി. ജീവിക്കാനുള്ള കൂടുതൽ മികച്ച ഒരിടമാക്കി കേരളത്തെ മാറ്റാനുള്ള പുതിയ നീക്കത്തിലൂടെ ഈ വർഷവും ഇവ തുടരാനാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുത്തൂറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ ജോർജ്ജ് എം. ജോർജ്ജ്, കെ.പി. പദ്മകുമാർ, ചീഫ് ജനറൽ മാനേജർ കെ.ആർ. ബിജിമോൻ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. മുത്തൂറ്റ് ഫിനാൻസ് സിഎംഒ ചെറിയാൻ പീറ്റർ സ്വാഗതം പറഞ്ഞു.