ഗോൾഡ് റേറ്റഡ് ഗ്രീൻ ബിൽഡിംഗിൽ ജിയോജിത് മാതൃക

Posted on: August 23, 2014

Geojit-Greenbuilding-B

കോർപറേറ്റ് ഓഫീസ് നിർമാണത്തിൽ ഗ്രീൻ ബിൽഡിംഗ് രീതി അവലംബിച്ച ജിയോജിത്ത് ബിഎൻപി പാരിബാസിന് ഗോൾഡ് റേറ്റഡ് ഗ്രീൻ ബിൽഡിംഗ് സർട്ടിഫിക്കേറ്റ്. ഈ അംഗീകാരം ലഭിക്കുന്ന കൊച്ചി കോർപറേഷനിലെ ആദ്യ ബിൽഡിംഗാണ് ജിയോജിത് ബിഎൻപി പാരിബയുടേത്. ലീഡിന്റെ ഗ്രീൻ ബിൽഡിംഗ് മാനദണ്ഡങ്ങൾക്കനുസരിച്ചാണ് എറണാകുളം പാടിവട്ടത്ത് ജിയോജിത് ഓഫീസ് നിർമ്മിച്ചിട്ടുള്ളത്.

സാധാരണ കെട്ടിടങ്ങളേക്കാൾ 25 ശതമാനം കുറവ് ഊർജവും 40 ശതമാനം കുറവു ജലവും മാത്രമെ പാരിസ്ഥിതിക സൗഹൃദപരമായി നിർമ്മിച്ചിട്ടുള്ള ഈ ബിൽഡിംഗിന്റെ പ്രവർത്തനത്തിനു വേണ്ടിവരുന്നുള്ളു. കാര്യക്ഷമമായ ഊർജ മാനേജ്‌മെന്റ്, കുറഞ്ഞ ജല വിനിയോഗം, കുറഞ്ഞ അളവിലുള്ള മാലിന്യങ്ങൽ തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് 1,04,609 ചതുരശ്രയടി വിസ്തീർണമുള്ള ജിയോജിത് ആസ്ഥാനമന്ദിരത്തിന്റെ നിർമാണം.

ജിയോജിത് കോർപറേറ്റ് ഓഫീസിൽ 850 ജീവനക്കാർക്കു പ്രവർത്തിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. 130 പേർക്ക് വീതം ഇരിക്കാവുന്ന മൂന്ന് പരിശീലന മുറികളും 18 മീറ്റിംഗ് മുറികളും ഇവിടെയുണ്ട്. കാറുകളും ഇരുചക്രവാഹനങ്ങളും ഉൾപ്പടെ 250 ൽപ്പരം വാഹങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യവുമുണ്ട്.

പ്രകൃതിയുടെ അമൂല്യ വിഭവങ്ങളെ സംരംക്ഷിക്കാനുള്ള ജിയോജിത്തിന്റെ എളിയ ശ്രമം മറ്റു കമ്പനികളും അനുകരിക്കുമെന്നും അതുവഴി കൊച്ചിയെ ഗ്രീൻ ബിൽഡിംഗുകളുടെ സിറ്റിയായി മാറ്റാൻ സാധിക്കുമെന്നും ജിയോജിത് മാനേജിംഗ് ഡയറക്ടർ സി.ജെ. ജോർജ് പറഞ്ഞു.