ഹോണ്ട പരിസ്ഥിതി ദിനം ആചരിച്ചു

Posted on: June 10, 2015

Honda-T.Motai-plantating-tr

മനേസർ : ഹോണ്ട മോട്ടോർസൈക്കിൾ & സ്‌കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഒരാഴ്ച ദീർഘിക്കുന്ന പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചു. ഹോണ്ടയുടെ മനേസർ (ഹരിയാന), തപുക്കര(രാജസ്ഥാൻ), നർസാപുര(കർണാടക) പ്ലാന്റുകളിലും ഡീലർഷിപ്പുകളിലും പരിസ്ഥിതി സംരംക്ഷണ പ്രവർത്തനങ്ങൾ നടത്തി. ഹോണ്ട വൈസ് പ്രസിഡന്റും മനേസർ പ്ലാന്റിലെ മാനുഫാക്ചറിംഗ് ഡയറക്ടറുമായ ടി. മോട്ടായ് വൃക്ഷത്തൈ നട്ടുകൊണ്ട് തുടക്കം കുറിച്ചു.

പരിസ്ഥിതി സംരംക്ഷണം ഹോണ്ടയുടെ മുൻഗണനാ ഉത്തരവാദിത്തമാണെന്ന് ഹോണ്ട പ്രസിഡന്റും സിഇഒയുമായ കിയാറ്റ മുരമറ്റ്‌സു പറഞ്ഞു. ഗ്രീൻ ഫാക്ടറി, ഗ്രീൻ ഡീലർ, ഗ്രീൻ സപ്ലൈയർ എന്ന ആശയത്തിൽ ഊന്നിയുള്ള മുന്നോട്ട് പോകുന്നത്. കാർബൺഡൈഓക്‌സൈഡിന്റെ അളവ് 2020 ൽ 30 ശതമാനം കുറയ്ക്കാനാണ് ഇന്ത്യ ഉൾപ്പടെയുള്ള ലോകരാജ്യങ്ങൾ ശ്രമിക്കുന്നത്. ഈ പ്രക്രിയയുടെ പ്രതിഫലനം ഹോണ്ടയുടെ സാങ്കേതികവിദ്യയിലും പ്ലാന്റ് നിർമണത്തിലും ദൃശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിസ്ഥിതി ബോധവത്കരണ പ്രവർത്തനങ്ങൾക്കും മഴവെള്ളസംഭരണത്തിനും ഹോണ്ട പിന്തുണ നൽകിവരുന്നു. ഹരിയാന, കർണാടക മലിനീകരണ നിയന്ത്രണ ബോർഡുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.