April 2024
ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ സോഷ്യൽ സർവീസ് അവാർഡ് ദാനം 24 ന്
Posted on: January 17, 2018
കൊച്ചി : കേരളത്തിലെ ജീവകാരുണ്യ, സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ നൽകിവരുന്ന അവാർഡ് 24 ന് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വിതരണം ചെയ്യും. 14 ജില്ലകളിൽ നിന്നായി ലഭിച്ച 200 ൽ പരം അപേക്ഷകളിൽ നിന്നുമാണ് ജഡ്ജിംഗ് കമ്മിറ്റി മികച്ച സാമൂഹ്യ പ്രവർത്തകനെയും സംഘടനയേയും തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെടു സ്ഥാപനത്തിന് 2 ലക്ഷം രൂപയും പ്രശസ്തി പത്രവും വ്യക്തിക്ക് 1 ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. കൂടാതെ ജൂറി പ്രത്യേകം തെരഞ്ഞടുത്ത 14 സ്ഥാപനങ്ങൾക്കും 9 വ്യക്തികൾക്കും കാഷ് അവാർഡും പുരസ്‌കാരവും നൽകും.
കൂടാതെ ശാരീരിക വെല്ലുവിളി നേരിടുന്ന 8 കലാകാരന്മാർക്ക് മോട്ടോറൈസ്ഡ് വീൽചെയറുകളും ചടങ്ങിൽ വിതരണം ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകരോടൊപ്പം കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ഡയറക്ടർ ഷീല കൊച്ചൗസേപ്പ്, ജോയിന്റ് എംഡി. കെ. വിജയൻ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.ജോർജ്ജ് സ്ലീബാ, ഡയറക്ടർ ജേക്കബ് തുടങ്ങിയവരും പങ്കെടുക്കും.
ജൂബിലി മിഷന് ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് യൂണിറ്റ് നല്കി മണപ്പുറം ഫൗണ്ടേഷന്
വലപ്പാട് പഞ്ചായത്തിലേക്ക് സി സി ടി വി ക്യാമറകള്‍ നല്കി മണപ്പുറം ഫൗണ്ടേഷന്
ശ്രീലക്ഷ്മിയുടെ സ്വപ്നങ്ങള്‍ക്ക് മണപ്പുറം തറക്കല്ലിട്ടു
കണ്‍വര്‍ജന്‍സ് 2024: കരുതലായി മണപ്പുറം ഫൗണ്ടേഷന്
തെലങ്കാനയില്‍ മലബാര്‍ ഗ്രൂപ്പിന്റെ ഗ്രാന്മ ഹോം പദ്ധതിക്ക് തുടക്കമായി