ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ സ്‌കോളർഷിപ്പ്

Posted on: October 10, 2017

കൊച്ചി : ഫെഡറൽ ബാങ്ക് 2017-18 അധ്യായന വർഷത്തെ ഹോർമിസ് മെമ്മോറിയൽ സ്‌കോളർഷിപ്പുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. കേരളം, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നുള്ള എംബിബിഎസ്, ബിഇ/ബിടെക്, ബിഎസ്‌സി അഗ്രികൾച്ചർ, ബിഎസ്‌സി നഴ്‌സിംഗ്, എംബിഎ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. 2017-18 അധ്യായന വർഷത്തിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയ വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ്.

അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ താഴെയായിരിക്കണം. വിശദവിവരങ്ങൾക്കും ആപ്ലിക്കേഷൻ ഫോമിനുമായി https://www.federalbank.co.in/el/corporate-social-responsibility എന്ന ലിങ്ക് സന്ദർശിക്കുക. പൂരിപ്പിച്ച അപേക്ഷകൾ നവംബർ 10 നകം ഫെഡറൽ ബാങ്ക്, സിഎസ്ആർ ഡിപ്പാർട്ട്‌മെന്റ്, ഫെഡറൽ ടവേഴ്‌സ്, മറൈൻ ഡ്രൈവ്, എറണാകുളം, കൊച്ചി 682031 എന്ന മേൽവിലാസത്തിൽ അയക്കേണ്ടതാണ്.