അക്‌സിസ് ബാങ്കിന് ആർബിഐ 3 കോടി രൂപ പിഴ ചുമത്തി

Posted on: March 6, 2018

മുംബൈ : നിഷ്‌ക്രിയ ആസ്തി വിഭജന നിയമങ്ങളിലെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് റിസർവ് ബാങ്ക് അക്‌സിസ് ബാങ്കിന് 3 കോടി രൂപ പിഴ ചുമത്തി. അക്‌സിസ് ബാങ്കിന്റെ 2016 മാർച്ചിലെ സാമ്പത്തികകണക്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇൻകം റെക്കഗ്‌നീഷൻ ആൻഡ് അസറ്റ് ക്ലാസിഫിക്കേഷൻ നിബന്ധനകൾ പാലിക്കാത്തതിനെ തുടർന്ന് ഈ വർഷം ഫെബ്രുവരി 27 ന് ആണ് റിസർവ് ബാങ്ക് പിഴ ചുമത്തിയത്.

കെവൈസി (നോ യുവർ കസ്റ്റമർ) നിബന്ധനകൾ പാലിക്കാത്തതിനെ തുടർന്ന് ഇന്ത്യൻ ഓവർസീസ് ബാങ്കിന് 2 കോടി രൂപയുടെ പിഴ ചുമത്തിയിട്ടുണ്ട്. ഐഒബിയുടെ ആഭ്യന്തര പരിശോധനാവിഭാഗാണ് കെവൈസി മാനദണ്ഡങ്ങളിലെ വീഴ്ച കണ്ടെത്തിയത്.