റിസർവ് ബാങ്ക് വായ്പാനയം നാളെ

Posted on: April 5, 2017

മുംബൈ : പുതിയ സാമ്പത്തികവർഷത്തെ ആദ്യ വായ്പാനയം റിസർവ് ബാങ്ക് നാളെ പ്രഖ്യാപിക്കും. കറൻസി പിൻവലിക്കലിന് ശേഷമുള്ള മൂന്നാമത്തെ വായ്പാനയമാണിത്. ഇതിന് മുന്നോടിയായി റിസർവ് ബാങ്കിന്റെ വായ്പാനയ അവലോകന സമിതി യോഗം ഇന്നു രാവിലെ ആരംഭിച്ചു. എന്നാൽ പണപ്പെരുപ്പം കുറയാത്ത സാഹചര്യത്തിൽ അടിസ്ഥാനനിരക്കുകളിൽ മാറ്റമുണ്ടാകില്ലെന്നാണ് സൂചന.

വായ്പാനയം വരുംമുമ്പേ എസ് ബി ഐ ഉൾപ്പടെയുള്ള ഏതാനും ബാങ്കുകൾ പലിശനിരക്കുകൾ കുറച്ചിരുന്നു.