ആറന്മുളയ്ക്കു അന്തിമാനുമതി

Posted on: November 19, 2013

Aranmula-Airport-Logo

ആറന്മുള വിമാനത്താവളത്തിനു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമാനുമതി. ഇന്നലെയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. എല്ലാ അനുമതികളും ലഭിച്ച നിലയിൽ നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് കെജിഎസ് മാനേജിംഗ് ഡയറക്ടർ ജിജി ജോർജ് പറഞ്ഞു. ആറന്മുളയിൽ 2015 ഡിസംബറിൽ വിമാനമിറങ്ങാൻ സാധിക്കുമെന്ന് അദേഹം പ്രത്യാശപ്രകടിപ്പിച്ചു. ജനങ്ങൾ വിമാനത്താവളം വരണമെന്നു ആഗ്രഹിക്കുന്നവരാണ്. വിമാനത്താവളത്തിനു അനുമതി നൽകിയ കേന്ദ്ര നിലപാട് അഭിനന്ദനാർഹമെന്നും കെ. ശിവദാസൻ നായർ എംഎൽഎ പറഞ്ഞു.

എന്നാൽ തീരുമാനം നിർഭാഗ്യകരമെന്നു കോൺഗ്രസ് നേതാവ് വി.എം. സുധീരൻ അഭിപ്രായപ്പെട്ടു. സിപിഎമ്മും തീരുമാനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. പാരിസ്ഥിതിക പഠനം നടത്താതെയാണ് അനുമതി നൽകിയതെന്ന് സിപിഎം ജില്ലാ കുറ്റപ്പെടുത്തി. തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആറന്മുള പൈതൃക സംരക്ഷണസമിതി വ്യക്തമാക്കി. സാമൂഹ്യനീതി നിഷേധമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചതെന്നു കുമ്മനം രാജശേഖരൻ പറഞ്ഞു.