ജമ്മു & കാഷ്മീർ ബാങ്ക് പ്ലാറ്റിനം ജൂബിലി നിറവിൽ

Posted on: October 3, 2013

800ജമ്മു & കാഷ്മീർ ബാങ്കിംഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ കേന്ദ്ര ധനകാര്യമന്ത്രി പി.ചിദംബരം ഉദ്ഘാടനം ചെയ്തു. പുതിയതായി ആരംഭിച്ച 122 ബിസിനസ് യൂണിറ്റുകളുടെയും 179 എടിഎമ്മുകളുടെയും ഉദ്ഘാടനം പി.ചിദംബരം നിർവഹിച്ചു.

ബാങ്കിംഗ് മേഖലയിൽ 75 വർഷത്തെ സേവനപാരമ്പര്യമാണ് ജമ്മു & കാഷ്മീർ ബാങ്കിനുള്ളത്. 1938 ഒക്ടോബർ ഒന്നിനാണ് ശ്രീനഗർ ആസ്ഥാനമായി ജെ & കെ ബാങ്ക് പ്രവർത്തനമാരംഭിച്ചത്. ബാങ്കിന്റെ മൊത്തനിഷ്‌ക്രിയ ആസ്തി 1.62 ശതമാനവും അറ്റനിഷ്‌ക്രിയ ആസ്തി 0.14 ശതമാനവുമാണ്. ഓഹരിമൂലധനത്തിൽ 27 ശതമാനം വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണ്.

പ്ലാറ്റിനം ജൂബിലി വേളയിൽ ഒരു ലക്ഷം കോടിക്കു മേൽ ബിസിനസും 1000 കോടി രൂപയ്ക്കു മേൽ അറ്റാദായവും ജമ്മു & കാഷ്മീർ ബാങ്കിനുണ്ടെന്ന് ചെയർമാൻ മുഷ്താഖ് അഹമ്മദ് പറഞ്ഞു. ഓഹരിയുടമകൾക്കു 500 ശതമാനം ഡിവിഡൻഡും പ്രഖ്യാപിച്ചു.2015 ൽ 1000 ബിസിനസ് യൂണിറ്റുകൾ ബാങ്കിനുണ്ടാവുമെന്നും ചെയർമാൻ പ്രത്യാശപ്രകടിപ്പിച്ചു.

TAGS: J&K Bank |