April 2024
പാരീസിലേക്ക് ഇത്തിഹാദിന്റെ എ 380 വിമാനസർവീസ്
Posted on: April 9, 2017
അബുദാബി : ഇത്തിഹാദ് എയർവേസ് വേനൽകാല സമയക്രമത്തിന്റെ ഭാഗമായി അബുദാബിയിൽ നിന്നു പാരീസിലേക്ക് എ 380 വിമാനം സർവീസ് ആരംഭിക്കും. 415 ഇക്കണോമി സ്മാർട്ട് സീറ്റുകൾ ഉൾപ്പടെ ഡബിൾ ഡെക്കർ വിമാനത്തിൽ 496 പേർക്ക് യാത്ര ചെയ്യാൻ സാധിക്കും. ദി റസിഡന്റ്‌സ് എന്ന മൂന്നു മുറികളുള്ള അത്യാഡംബര സ്യൂട്ടും ലഭ്യമാണ്.
ഫ്‌ളൈറ്റ് ഇ വൈ 31 അബുദാബിയിൽ നിന്ന് 02.15 ന് (പ്രാദേശിക സമയം) പുറപ്പെട്ട് 07.50 ന് പാരീസിലെ ചാൾസ് ഡിഗാൾ എയർപോർട്ടിലെത്തും. റിട്ടേൺ ഫ്‌ളൈറ്റ് ഇ വൈ 32 പ്രാദേശിക സമയം 10.40 ന് പാരീസിൽ നിന്നും പുറപ്പെട്ട് 19.30 ന് അബുദാബിയിലെത്തും. പാരീസിലേക്ക് എ 380 എത്തുന്നത് ഏഷ്യയിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നുമുള്ള യാത്രക്കാർക്ക് ഗുണകരമാകുമെന്ന് ഇത്തിഹാദ് എയർവേസ് സിഇഒ പീറ്റർ ബാംഗാർട്ടനർ പറഞ്ഞു.
TAGS: Etihad Airways |
മാലദ്വീപിലേക്ക് സര്‍വീസ് പുനരാരംഭിച്ചു
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍
പുതിയ വിമാനങ്ങളില്‍ ബിസിനസ് ക്ലാസ് സൗകര്യവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്