April 2024
ഹോണ്ട ഏഷ്യാ ജേര്‍ണി 2018 വിജയകരമായി പൂര്‍ത്തിയാക്കി
Posted on: November 14, 2018
മലേഷ്യ : ഏഷ്യാ-ഓഷ്യാനിയ മേഖലയിലെ ഹോണ്ട ഗ്രൂപ്പ് ഹോണ്ട ഏഷ്യന്‍ ജേര്‍ണി 2018 വിജയകരമായി പൂര്‍ത്തിയാക്കി. പെനിന്‍സുലര്‍ മലേഷ്യ മുതല്‍ മലേഷ്യന്‍ ഗ്രാന്‍ഡ് പ്രീ വരെ നീണ്ട ഹോണ്ട ബിഗ് ബൈക്ക് കാരവനില്‍ ഹോണ്ട റൈഡര്‍മാര്‍ വിജയം ആഘോഷിച്ചു.
ഇന്ത്യയില്‍ മോേട്ടാര്‍ സ്‌പോര്‍ട്‌സിന് പ്രചാരം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായി ഇന്ത്യയില്‍ നിന്നുള്ള ഏഴു റൈഡര്‍മാര്‍ക്കാണ് ഹോണ്ട ഏഷ്യന്‍ ജേര്‍ണി 2018 ലൂടെ രാജ്യാന്തര പ്ലാറ്റ്‌ഫോമില്‍ അവരുടെ കഴിവുകള്‍ തെളിയിക്കാന്‍ ഹോണ്ട അവസരമൊരുക്കിയത്.
മലേഷ്യയുടെ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനമായ പെനാംഗിലെ ബാതു കവാന്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച യാത്രയില്‍ ഇന്ത്യയില്‍ നിുള്ള ഏഴു പേരും മറ്റു രാജ്യങ്ങളില്‍ നിുള്ളവരും പങ്കെടുത്തു. ഹോണ്ടയുടെ വലിയ ബൈക്കുകളായ ഗോള്‍ഡ്‌വിങ്, ആഫ്രിക്ക ട്വിന്‍, സിബി1000ആര്‍, സി ബി 1100 തുടങ്ങിയവ റൈഡര്‍മാര്‍ ഉപയോഗിച്ചു.
.
TAGS: Honda |