നിസാൻ കിക്ക്സിന്റെ ആദ്യ സ്‌ക്കെച്ചുകൾ പുറത്ത്

Posted on: September 12, 2018

കൊച്ചി : എസ് യു വി പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിസാൻ കിക്ക്സിന്റെ ആദ്യ സ്‌ക്കെച്ചുകൾ പുറത്തു വിട്ടു. ശക്തവും ആകർഷകവുമായ രൂപകൽപ്പന, പുതുമയേറിയ എക്സ്റ്റീരിയറുകൾ തുടങ്ങി ഇന്ത്യയിലെ പുതിയ ഉപഭോക്താക്കൾ ആഗ്രഹിക്കുന്നതെല്ലാം അടങ്ങിയതാണ് പുതിയ മോഡൽ.

നഗര പാതകളും പുതിയ പാതകളുമെല്ലാം ഒരു പോലെ കീഴടക്കാൻ പര്യാപ്തമായ ശക്തിയുമായാണിതെത്തുന്നത്. പുതിയ വി-മോഷൻ ഗ്രിൽ, നിസാന്റെ പുതിയ ആഗോള രൂപകൽപ്പന എന്നിവയെല്ലാം കിക്ക്സിന്റെ സാന്നിധ്യത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. ഈ സവിശേഷതകളോടെ ഇന്ത്യയിലെ എസ് യു വി വിപണിയിൽ മുന്നേറാനൊരുങ്ങുകയാണ് നിസാൻ കിക്ക്സ്.

TAGS: Nissan KICKS |