നിസാൻ കിക്ക്സ് പുതിയ ഡീസൽ വേരിയന്റ് പുറത്തിറക്കി

Posted on: August 10, 2019

കൊച്ചി : നിസാൻ കിക്ക്സിന്റെ ഡീസൽ വേരിയന്റായ എക്സ്ഇ വിപണിയിൽ അവതരിപ്പിച്ചു. എക്സ് ഇ 9.89 ലക്ഷം രൂപയ്ക്കു ലഭ്യമാകും. എസ്യുവി വിഭാഗത്തിലെ പുതുക്കിയ ഡീസൽ വേരിയന്റുകളായ കിക്ക്സ് എക്സ്എൽ, കിക്ക്സ് എക്സ്വി, കിക്ക്സ് എക്സ്വി പ്രീമിയം എന്നിവ അപൂർവമായ വാല്യു പാക്കേജുകളിലാണ് വരുന്നത്. തടസ്സങ്ങളില്ലാത്ത അഞ്ചു വർഷ സൗജന്യ വാറന്റി പാക്കേജും 24ഃ7 റോഡ് സൈഡ് അസിസ്റ്റൻസും ഉണ്ട്.

പ്രീമിയം നെസ്സ്, വിശാലമായ ഇന്റീരിയർ, സ്‌റ്റൈൽ എക്സ്റ്റീരിയർ തുടങ്ങി ഉപഭോക്താക്കൾക്ക് ആവശ്യമുള്ള കോമ്പിനേഷനുകൾ അസാധാരണ മൂല്യത്തിൽ ലഭിക്കുന്നു. ഓട്ടോ എസി വിത്ത് റിയർ എസി വെന്റ്, ഡ്യുവൽ എയർ ബാഗ്സ്, എബിഎസും ഇബിഡിയും ബ്രേക്ക് അസിസ്റ്റും, 2 ഡിൻ എസ്റ്റിഡി ഓഡിയോ വിത്ത് യുഎസ്ബി ബ്ലൂടൂത്ത് കണക്ടിവിറ്റി, കൂൾഡ് ഗ്ലൗ ബോക്സ്, ഷാർക്ക് ഫിൻ ആന്റിന, സെൻട്രൽ ഡോർ ലോക്ക് വിത്ത് ചൈൽഡ് ലോക്ക്, സ്പീഡ് സെൻസിങ് ഓട്ടോ ഡോർ ലോക്ക്, ഇംപാക്ട് സെൻസിംഗ് ഓട്ടോ ഡോർ അലോക്ക്, റിയർ പാർക്കിംഗ് സെൻസേഴ്സ് തുടങ്ങിയ അൻപതിലധികം അധിക ഫീച്ചറുകളുമായാണ് കിക്ക്സ് എക്സ്ഇ ഡീസലിന്റെയും മറ്റു കിക്ക്സ് വേരിയന്റുകളുടെയും (കിക്ക്സ് എക്സ്എൽ ഡീസൽ, കിക്ക്സ് എക്സ്വി ഡീസൽ, കിക്ക്സ് എക്സ്വി പ്രീമിയം ഡീസൽ) വരവ്.

എക്സ്ഇ ഡീസൽ ട്രിം ഉപഭോക്താക്കൾക്ക് മികച്ച മൂല്യം നൽകുന്നത് അതുല്യമായ സേവനവും ഗുണനിലവാരവും ഉറപ്പാക്കുന്നതിലൂടെയാണെന്ന് നിസാൻ മോട്ടോർ ഇന്ത്യ മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് ശ്രീറാം പത്മനാഭൻ പറഞ്ഞു.

നിസാൻ കിക്ക്സിലെ നാല് ഡീസൽ വേരിയന്റുകളായ എക്സ്ഇ, എക്സ്എൽ, എക്സ്വി, എക്സ്വി പ്രീമിയം എന്നിവയും പെട്രോൾ വേരിയന്റുകളായ എക്സ്എൽ, എക്സ്വി എന്നിവയും പതിനൊന്ന് ആകർഷക നിറങ്ങളിൽ ലഭ്യമാണ് – പേൾ വൈറ്റ്, ബ്ലേഡ് സിൽവർ, ബ്രോസ് ഗ്രേ, ഫയർ റെഡ്, ആംബർ ഓറഞ്ച്, ഡീപ് ബ്ലു പേൾ, നൈറ്റ് ഷേഡ്, ഫയർ റെഡ് ആൻഡ് ഒനിക്സ് ബ്ലാക്ക്, ബ്രോസ് േ്രഗ ആൻഡ് ആംബർ ഓറഞ്ച്, പേൾ വൈറ്റ് ആൻഡ് ഒനിക്സ് ബ്ലാക്ക്, പേൾ വൈറ്റ് ആൻഡ് ആംബർ ഓറഞ്ച്.