എആര്‍ആര്‍സി ഇന്ത്യന്‍ റൗണ്ടില്‍ ഹോണ്ട ടീം രണ്ടാം തവണയും വിജയത്തില്‍

Posted on: August 13, 2018

ചെന്നൈ: മദ്രാസ് മോട്ടോര്‍ റേസ് ട്രാക്കില്‍ നടന്ന ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ (എആര്‍ആര്‍സി) നാലാം റൗണ്ടില്‍ ഐഡിമിത്‌സു ഹോണ്ട റേസിങ് ടീം രണ്ടാം തവണയും വിജയപീഠത്തിലേറി.

5000ത്തിലധികം ആരാധകരുടെ പിന്തുണയില്‍ ഇന്ത്യന്‍ ടീമിലെ 20കാരനായ തെയ്ഗ ഹാഡ സൂപ്പര്‍ സ്‌പോര്‍ട്ട് 600 ക്ലാസിലാണ് രണ്ടാം തവണയും വിജയത്തിലെത്തിയത്. ആറാം സ്ഥാനത്ത് ആരംഭിച്ച തെയ്ഗ ഏറ്റവും മികച്ച പ്രകടനത്തോടെ മൂന്നാം സ്ഥാനത്ത് പൂര്‍ത്തിയാക്കി. റേസിലെ മികച്ച രണ്ടാമത്തെ ലാപ്പ് ടൈമും (1.41:330 മിനിറ്റ്) കുറിച്ചു.

രണ്ടാം ദിവസത്തെ മല്‍സരം ഇന്ത്യയില്‍ നിന്നുള്ള യുവ താരങ്ങള്‍ക്ക് കടുപ്പമേറിയതായിരുന്നു. മല്‍സരത്തില്‍ രാജീവ് സേഥു മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 16-ാം സ്ഥാനത്ത് പൂര്‍ത്തിയാക്കിയെങ്കിലും തലനാരിഴക്ക് പോയിന്റ് നഷ്ടപ്പെട്ടു. അനിഷിനെ പരുക്ക് പിടികൂടി. 19-ാം സ്ഥാനത്താണ് പൂര്‍ത്തിയാക്കിയത്.

ഐഡിമിത്‌സു ഹോണ്ട റേസിങ് ടീം ഇന്ത്യയിലെ യുവ റൈഡര്‍മാരുടെ സ്വപ്നങ്ങള്‍

സാക്ഷാല്‍ക്കരിച്ചുകൊണ്ടിരിക്കുകയാണെന്നും ആഗോള തലത്തിലേക്കുള്ള തുടക്കമാണിതെന്നും ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയില്‍ നിന്നുള്ള ഈ ഏക ടീം വേഗത്തില്‍ പഠിക്കുന്നുണ്ടെന്നും ഓരോ അംഗങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും എആര്‍ആര്‍സിയില്‍ ഈ സീസണില്‍ രണ്ടു തവണ ഇന്ത്യന്‍ ടീം വിജയപീഠത്തിലേറിയത് ആവേശം കൊള്ളിക്കുന്നുവെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ബ്രാന്‍ഡ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.

ചെന്നൈ തന്റെ ഹോം ഗ്രൗണ്ടാണെന്നും ആദ്യ ദിവസം ആദ്യമായി ഒരു പോയിന്റ് നേടാനായതിന്റെ ആവേശത്തിലായിരുന്നെങ്കിലും രണ്ടാമത്തെ ദിവസം തുടക്കം മുതല്‍ ഒടുക്കംവരെ ബൈക്കിന്റെ മെക്കാനിക്കല്‍ പ്രശ്‌നം അലട്ടികൊണ്ടിരുന്നുവെന്നും തിരിച്ചു വരവു നടത്തി ഇന്തോനേഷ്യയിലെ അടുത്ത റൗണ്ടില്‍ വീണ്ടും പോയിന്റുകള്‍ നേടി തുടങ്ങണമെന്നും അതിനു മുമ്പായി ദേശീയ ചമ്പ്യന്‍ഷിപ്പിലെ സൂപ്പര്‍ സ്‌പോര്‍ട്ട് ക്ലാസില്‍ നേതൃത്വം ഉറപ്പിക്കണമെന്നും ഐഡിമിത്‌സു ഹോണ്ട റേസിങ് ഇന്ത്യയുടെ റൈഡര്‍ രാജീവ് സേഥു പറഞ്ഞു.

ഇന്നലെ തനിക്ക് മോശം ദിവസമായിരുന്നെന്നും തുടക്കം മുതല്‍ പ്രശ്‌നങ്ങള്‍ അലട്ടിയെങ്കിലും 16-ാം സ്ഥാനത്ത് പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും എആര്‍ആര്‍സിയുടെ അടുത്ത റൗണ്ടിനു മുമ്പ് ദേശീയ ചാമ്പ്യന്‍ഷിപ്പിലെ പ്രോ-സ്റ്റോക്ക് വിഭാഗത്തില്‍ ലീഡ് വര്‍ധിപ്പിക്കുകയായിരിക്കും അടുത്തയാഴ്ചയിലെ ലക്ഷ്യമെന്നും ഞായറാഴ്ചയിലെ റേസിനെ കുറിച്ച് റൈഡര്‍ അനിഷ് ഷെട്ടി പറഞ്ഞു.