അശ്രദ്ധമായ ഡ്രൈവിംഗ് കേരളം മുന്നിലെന്ന് നിസാൻ കണക്റ്റ് സർവേ

Posted on: April 7, 2018

കൊച്ചി : വാഹനമോടിക്കുന്ന സമയത്ത് കേരളത്തിലെ അഞ്ചിൽ മൂന്നുപേരും ഡ്രൈവിംഗ് സമയത്ത് ഫോണിൽ സംസാരിക്കുന്നതായി നിസാൻ കണക്റ്റ് ഫാമിലി സർവേ. ഡ്രൈവിംഗ് സമയത്തെ ഈ ഫോണുപയോഗം അപകടത്തിലേക്കെത്തിക്കുമെന്നു സർവേ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വടക്കേ ഇന്ത്യയിൽ 52 ശതമാനവും തെക്കൻ മേഖലയിൽ 62 ശതമാനമാവുമാണ് അപകടത്തിൽപെടുന്നവരുടെ എണ്ണം. എന്നാൽ ട്രാഫിക് നിയമങ്ങൾ തെറ്റിച്ചതിന്റെ പേരിൽ നാലിൽ ഒന്ന് മാത്രമേ കേരളത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളവെങ്കിലും അമിതവേഗത്തിൽ മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം തന്നെയാണ് മുന്നിൽ.

കേരളത്തിൽ 60 ശതമാനമാണെങ്കിൽ ഡൽഹിയിൽ 51 ശതമാനവും പഞ്ചാബിൽ 28 ശതമാനമാവുമാണ് അമിതവേഗം മൂലം അപകടത്തിൽ പെടുന്നത്. നിസാൻ ഇന്ത്യയും കാന്താർ ഇന്ത്യൻ മാർക്കറ്റ് റിസർച്ച് ബ്യൂറോയും ചേർന്നാണ് ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലായി അമിതവേഗം, ഡ്രൈവിംഗ് സമയത്തെ ഫോണുപയോഗം, വിശ്വാസയോഗ്യത എന്നീ മേഖലകളിൽ സർവേ നടത്തിയത്.

നിസാൻ കണക്റ്റ് ഫാമിലീസ് ഓഫ് ഇന്ത്യ നടത്തിയ സർവ്വേയിൽ ചില ഞെട്ടിപ്പിക്കുന്ന വസ്തുതകൾ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് നിസാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ജെറോം സൈഗോട്ട് പറഞ്ഞു. കാർ സാങ്കേതികവിദ്യയോടൊപ്പം പ്രിയപ്പെട്ടവരുടൊപ്പമുള്ള സുരക്ഷിതമായുള്ള ബന്ധവും ആവശ്യമാണ്. 53 ശതമാനം പേർക്കും ഡ്രൈവിംഗ് സമയത്ത് പോലും കുടുംബവുമായി ബന്ധിപ്പിക്കാൻ ആഗ്രഹമുണ്ടെന്ന് സർവേ വ്യക്തമാക്കുന്നുണ്ടെന്നും ജെറോം സൈഗോട്ട് പറഞ്ഞു.

വിശ്വാസത്തിന്റെയും ജാഗ്രതയുടേയും വിധിനിർണയത്തിൽ, ഇന്ത്യയിലെ ഡ്രൈവിംഗ് ശീലങ്ങളിലെ രസകരമായ പാറ്റേണുകൾ സർവേ ഉയർത്തിക്കാട്ടുന്നു. ഏകദേശം 68% ഇന്ത്യക്കാരും ഒരു പുതിയ സ്ഥലത്തേക്ക് പോകുന്നതിനിടയിൽ എപ്പോഴും കുടുംബവുമായി സംസാരിക്കാൻ താത്പര്യപ്പെടുന്നു.കൂടാതെ, സർവേയിൽ പങ്കെടുത്ത 64 ശതമാനം പേരും വൈകി എത്തുകയുള്ളൂ എന്ന് അറിയിക്കുവാനാണ് ഡ്രൈവിംഗ് സമയത്ത് ഫോണിൽ സംസാരിക്കുന്നത്. ഡ്രൈവിംഗ് സമയത്ത് ഫോണിൽ സംസാരിക്കുന്നത്. ഈ പ്രവണത വടക്കേ ഇന്ത്യ മുതൽ തെക്കേ ഇന്ത്യ വരെവ്യത്യാസപ്പെട്ടിട്ടുണ്ട്. പഞ്ചാബിലിത് 48 ശതമാനമാണെങ്കിൽ കേരളത്തിൽ 65 ശതമാനമാണ്.