പത്തുമാസത്തിനിടെ ഹോണ്ട മോട്ടോർ സൈക്കിൾ വിൽപന 50 ലക്ഷം പിന്നിട്ടു

Posted on: February 3, 2018

കൊച്ചി : ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യ പത്തുമാസക്കാലത്ത് 51,63,559 യൂണിറ്റ് ഇരുചക്രവാഹനങ്ങൾ വിറ്റ് ചരിത്രം കുറിച്ചു. മുൻവർഷമിതേ കാലയളവിലേതിനേക്കാൾ 22 ശതമാനം വളർച്ചകൈവരിച്ചു. കമ്പനിയുടെ ഇന്ത്യയിലെ 17 വർഷത്തെ പ്രവർത്തനത്തിനിടയിൽ ആദ്യമായിട്ടാണ് പത്തു മാസത്തെ വിൽപന 5 ദശലക്ഷം യൂണിറ്റിനു മുകളിലെത്തുന്നത്.

സ്‌കൂട്ടർ വിൽപ്പന 20 ശതമാനം വളർച്ചയോടെ 32,31,297 യൂണിറ്റിലെത്തിയപ്പോൾ മോട്ടോർ സൈക്കിൽ വിൽപ്പന 23 ശതമാനം വളർച്ചയോടെ 16,36,296 യൂണിറ്റായി. 2018 ജനുവരിയിലെ മൊത്തം വിൽപ്പന 5,17,732 യൂണിറ്റാണ്. മുൻവർഷം ജനുവരിയിലെ 3,89,313 യൂണിറ്റിനേക്കാൾ 33 ശതമാനം കൂടുതൽ. സ്‌കൂട്ടർ വിൽപ്പന 40 ശതമാനം വളർച്ച കൈവരിച്ചു.

ഹോണ്ടയെ സംബന്ധിച്ചിടത്തോളം 2017-18 ചരിത്ര വർഷമാണ്. കഴിഞ്ഞ പത്തു മാസത്തിനുള്ളിൽ 9 ലക്ഷം പുതിയ ഉപഭോക്താക്കളെ നേടുവാൻ കമ്പനിക്കു കഴിഞ്ഞുവെന്നു മാത്രമല്ല, 5 ദശലക്ഷത്തിലധികം യൂണിറ്റ് വിൽക്കുവാനും സാധിച്ചതായി ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് യാദവീന്ദർ സിംഗ് ഗുലേറിയ പറഞ്ഞു.