പോപ്പുലർ ഓട്ടോക്രോസ് നെടുമ്പാശേരിയിൽ

Posted on: January 8, 2018

കൊച്ചി : പ്രമുഖ വാഹന ഡീലർമാരായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് പീറ്റ്‌സ് ഫെസ്റ്റിവൽ ഓഫ് സ്പീഡിനോടനുബന്ധിച്ച് നാലുചക്രവാഹനങ്ങൾക്കായി ഓട്ടോക്രോസ് സംഘടിപ്പിക്കുന്നു. നെടുമ്പാശേരിയിലെ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഗ്രൗണ്ടിൽ 13, 14 തിയതികളിലാണ് പോപ്പുലർ ഓട്ടോക്രോസ്.

ഫെഡറേഷൻ ഓഫ് മോട്ടോർ സ്‌പോർട്ട്‌സ് ക്ലബ് ഓഫ് ഇന്ത്യ അംഗീകരിച്ച ഓട്ടോക്രോസിന്റെ നിയമാവലി വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചതോടെ എൻട്രികൾ സ്വീകരിച്ചു തുടങ്ങി. ഇന്ത്യൻ മോട്ടോർ സ്‌പോർട്‌സ് ക്ലബിന്റെ സഹകരണത്തോടെ നടത്തപ്പെടുന്ന ഓട്ടോക്രോസിന്റെ സമ്മാന തുക രണ്ടേകാൽ ലക്ഷം രൂപയാണ്. എൻട്രി ഫോമും വിശദവിവരങ്ങളും www.popularrally.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ജനുവരി 11 ന് മുൻപ് എൻട്രികൾ സമർപ്പിക്കണം.