പോപ്പുലർ ഓട്ടോക്രോസിന് ആവേശകരമായ തുടക്കം

Posted on: January 14, 2018

കൊച്ചി : നാലുചക്രവാഹനങ്ങൾക്കായി സംഘടിപ്പിച്ച പ്രഥമ പോപ്പുലർ ഓട്ടോക്രോസിന് സിയാൽ കൺവെൻഷൻ മൈതാനിയിൽ പ്രത്യേകം തയാറാക്കിയ ഒന്നര കിലോമീറ്റർ ട്രാക്കിൽ തുടക്കമായി. ഓട്ടോ ക്രോസിൽ ഏഴ് കാറ്റഗറിയിലായി 80 പരം മത്സരാർത്ഥികൾ പങ്കെടുത്തു. 1100 സിസി, 1400 സിസി, 1650 സിസി, ജിപ്‌സി, കേരള ക്ലാസ്, ലേഡീസ്, ഇന്ത്യൻ ഓപ്പൺ എന്നീ കാറ്റഗറികളിലാണ് മത്സരം നടന്നത്.

ഫെഡറേഷൻ ഓഫ് മോട്ടോർ സ്‌പോർട്ട്‌സ് ക്ലബ് ഓഫ് ഇന്ത്യയുടെ മാനദണ്ഡപ്രകാരം ഇന്ത്യൻ മോട്ടോർ സ്‌പോർട്ട് ക്ലബിന്റെ സഹകരണത്തോടെയാണ് പോപ്പുലർ ഓട്ടോക്രോസ് അരങ്ങേറുന്നത്. ഓരോ കാറ്റഗറിയിൽ നിന്നും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തുന്നവർ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ നടക്കുന്ന ഫൈനലിൽ മാറ്റുരയ്ക്കും. രണ്ടേകാൽ ലക്ഷം രൂപയാണ് വിജയികൾക്കുള്ള ആകെ സമ്മാനത്തുക. വൈകുന്നേരം ആറിന് സമാപന സമ്മേളനവും സമ്മാനദാനവും നടക്കും. പീറ്റ്‌സ് ഓട്ടോമോട്ടീവ് പ്രോഡക്ട്‌സിന്റ ആഡംബര വാഹന പ്രദർശനമായ പീറ്റ്‌സ് ഫെസ്റ്റിവൽ ഓഫ് സ്പീഡിനോടനുബന്ധിച്ചാണ് ഓട്ടോക്രോസ് സംഘടിപ്പിക്കുന്നത്.