ടൊയോട്ട കാംറി ഹൈബ്രിഡ് വിപണിയിൽ തരംഗമാകുന്നു

Posted on: June 24, 2015

Toyota-Camry-Hybrid-2015-Bi

കൊച്ചി : ടൊയോട്ടയുടെ പുതിയ കാംറി ഹൈബ്രിഡിന് വിപണിയിൽ മികച്ച സ്വീകരണം. വിപണിയിലെത്തി 50 ദിവസം പിന്നിടുമ്പോൾ 280 കാംറി കാറുകൾ ടൊയോട്ട ഇന്ത്യയിൽ വിറ്റഴിച്ചു. 2014 ൽ ആകെ 720 ടൊയോട്ട കാംറിയാണ് വില്പന നടത്തിയത്.

കൂടാതെ 125 സ്ഥിരീകരിച്ച ഓർഡറുകളും കാംറിക്ക് ലഭിച്ചിട്ടുണ്ട്. ഹൈബ്രിഡ് കാർ വിപണിയിൽ ടൊയോട്ടയുടെ അപ്രമാദിത്വം ഉറപ്പിക്കുന്നതാണ് കാംറി ഹൈബ്രിഡിന് ലഭിക്കുന്ന ഈ സ്വീകരണം. കോഴിക്കോട്, പൂനെ, കോയമ്പത്തൂർ, അഹമ്മദാബാദ്, തുടങ്ങിയ ടയർ-2 നഗരങ്ങളിൽ പോലും കാംറി ഹൈബ്രിഡിന് ഏറെ ആവശ്യക്കാരുണ്ട്.

കഴിഞ്ഞ 15 വർഷമായി ഹൈബ്രിഡ് കാറുകൾ നിർമ്മിക്കുന്ന ടൊയോട്ടയുടെ ഏഴു ദശലക്ഷം ഹൈബ്രിഡ് കാറുകൾ ലോകവിപണിയിൽ വിറ്റഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ നിർമ്മിക്കുന്ന ഏക ഹൈബ്രിഡ് കാറാണ് ടൊയോട്ട കാംറി.