ക്യാംറി ഹൈബ്രിഡുമായി ടൊയോട്ട

Posted on: January 19, 2019

ബംഗലുരു : ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍  പുതിയ ക്യാംറി ഹൈബ്രിഡ് കാര്‍ വിപണിയില്‍ അവതരിപ്പിച്ചു. 36.95 ലക്ഷം രൂപയാണ് വില. 2.5 ലിറ്റര്‍ നാല് സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിനുള്ള വാഹനത്തിന് 218 ബി എച്ച് പി കരുത്താണുള്ളത്. 23.27 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

അഞ്ച് സ്റ്റാര്‍ സുരക്ഷാ റേറ്റിംഗുള്ള വാഹനത്തിന് ആന്റി ലോക് ബ്രേക്കിംഗ് സിസ്റ്റത്തിന്റെ കൂടെ ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബൂഷന്‍, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഒന്‍പത് എസ് ആര്‍ എസ് എയര്‍ബാഗ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.