May 2024
കൊച്ചിക്ക് ആവേശമായി റൺ ലുലു റൺ
Posted on: January 15, 2015
കൊച്ചി : റൺ കേരള റണ്ണിന്റെ സന്ദേശം കൂടുതൽ പേരിലേക്ക് എത്തിക്കുവാൻ ലുലു മാൾ റൺ ലുലു റൺ സംഘടിപ്പിച്ചു. ലുലുമാളിലെ മുന്നൂറിലേറെ ജീവനക്കാരും മാളിൽ എത്തിയ സന്ദർശകരും ഉൾപ്പടെ 8,00 ഓളം പേരാണ് റൺ ലുലു റൺ കൂട്ടയോട്ടത്തിൽ പങ്കെടുത്തത്.
റൺ കേരള റണ്ണിന്റെ തീം സോങ്ങിന് ലുലുമാളിലെ ജീവനക്കാർ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. തുടർന്ന് നടന്ന ചടങ്ങ് നടൻ വിനീത് ഉദ്ഘാടനം ചെയ്തു. കൊച്ചി ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണർ സാജൻ കോയിക്കൽ സന്ദേശം നൽകി കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം. എ. നിഷാദ് അധ്യക്ഷത വഹിച്ചു. വോളിബോൾ താരം ടോം ജോസഫ്, ലുലുമാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്പ്, ലുലു എച്ച് ആർ ജനറൽ മാനേജർ ബാബു ജോസഫ്, ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ് എന്നിവർ പ്രസംഗിച്ചു.
ലുലു പ്രോജക്ട്സ് ഡയറക്ടർ ബാബു വർഗീസ് റൺ കേരള റൺ പതാകയേന്തി. ലുലുഗ്രൂപ്പ് സി എഫ് ഒ എ. ശേഖർ, ലുലു ഗ്രൂപ്പ് കമേഴ്സ്യൽ മാനേജർ സാദിക് കാസിം, മാരിയറ്റ് ഹോട്ടൽ ജനറൽ മാനേജർ വിനീത് മിശ്ര, ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, ലുലു മാൾ അസിസ്റ്റന്റ് മാനേജർ കെ.കെ. ഷെരീഫ്, ലുലു സെലിബ്രേറ്റ് ഡയറക്ടർ മുഹമ്മദ് അമീൻ തുടങ്ങിയവർ കൂട്ടയോട്ടത്തിന് നേതൃത്വം നൽകി.
എൻഎച്ച് 47 ൽ ലുലുമാൾ മുതൽ പാലാരിവട്ടം ചുറ്റി ലുലുമാളിലേക്കായിരുന്നു റൺ ലുലു റൺ. ലുലുമാളിന്റെ ഫേസ്ബുക്ക് പേജിൽ പേര് രജിസ്റ്റർ ചെയ്ത് കൂട്ടയോട്ടത്തിൽ പങ്കെടുത്ത അഞ്ഞൂറിലേറെ പേർക്ക് റൺ കേരള റണ്ണിന്റെ ടീ ഷർട്ടും സമ്മാനങ്ങളും വിതരണം ചെയ്തു.
TAGS: Lulu Mall | Run Lulu Run |