കൊച്ചി തുറമുഖത്തുനിന്ന് ഹെലികോപ്റ്റര്‍ സര്‍വീസ്

Posted on: November 21, 2019

കൊച്ചി : ക്രൂസ് ടൂറിസത്തിനു ചിറകുകള്‍ നല്‍കി കൊച്ചി തുറമുഖത്തുനിന്നു ഹെലികോപ്റ്റര്‍ സര്‍വീസും ആഡംബര വിനോദ യാത്രക്കപ്പലുകളില്‍ (ക്രൂസ് ഷിപ്പ്) കൊച്ചി തുറമുഖത്ത് എത്തുന്ന ടൂറിസ്റ്റുകള്‍ക്കു കേരളത്തിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനാണു ഹെലികോപ്റ്റര്‍ സര്‍വീസ്.

തുടക്കത്തില്‍ മൂന്നാറിലേക്കും കൊല്ലത്തെ ജടായൂ ഏര്‍ത്ത് സെന്ററിലേക്കുമായിരിക്കും സര്‍വീസുകള്‍. പോര്‍ട്ട് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഡോ. എം. ബീന സര്‍വീസ് ഉദ്ഘാടനം ചെയ്തു.

ചിപ്‌സാന്‍ എവിയേഷന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കേരള ടൂറിസം, ഗ്രീനിക്‌സ് വില്ലേജ് എന്നിവയുടെ സഹകരണത്തോടെയാണു സര്‍വീസുകള്‍ നടത്തുന്നത്. ഉദ് ഘാടനദിനമായ ഇന്നലെ 50 ടൂറിസ്റ്റുകളാണ് പറന്നത്.