ഗ്രാന്‍ഡ് ഹയാത്ത് കൊച്ചിയില്‍ ആഡംബര ഹൗസ്‌ബോട്ട്

Posted on: November 8, 2019

കൊച്ചി : ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ബോള്‍ഗാട്ടി രണ്ട് കിടപ്പു മുറികളടങ്ങിയ ആഡംബര ഹൗസ്‌ബോട്ടായ നാട്ടിക അവതരിപ്പിച്ചു. പരിസ്ഥിതി സൗഹൃദമായ ഹൗസ്‌ബോട്ടില്‍ നാല് മുതിര്‍ന്നവരെയും നാല് കുട്ടികളെയും ഉള്‍ക്കൊള്ളാന്‍ കഴിയും.

ഹൗസ്‌ബോട്ടില്‍ മുകളിലും താഴെയും ഓരോ ഡെക്കുകളും ഒരു സണ്‍ ഡെക്കും ഉള്‍പ്പെടുന്നു. താഴത്തെ ഡെക്കില്‍ ഒരു ലിവിംഗ് ഏരിയ, സ്യൂട്ട് സൗകര്യങ്ങളുള്ള രണ്ട് കിടപ്പുമുറികള്‍. ഒരു അടുക്കള എന്നിവയും മുകളിലെ ഡെക്കില്‍ ഡൈനിംഗ് ഏരിയ, രണ്ട് ശൗചാലയം, ഒരു ലോഞ്ച് എന്നിവയും ഉള്‍പ്പെടുന്നു. സ്മാര്‍ട്ട് ടി. വി. ഇന്റര്‍നെറ്റ് സൗകര്യമുണ്ട്. മറ്റ് വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യങ്ങളും ലഭ്യമാകും.

ഏതാണ്ട് മൂന്നുകോടി രൂപയാണ് ആഡംബര ഹൗസ് ബോട്ടിനായി ചെലവായതെന്ന് ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ബോള്‍ഗാട്ടി ജനറല്‍ മാനേജര്‍ ശ്രീകാന്ത് വഖാര്‍ക്കര്‍ പറഞ്ഞു.