സ്റ്റെര്‍ലിംഗിന്റെ രണ്ട് പുതിയ റിസോര്‍ട്ടുകള്‍ കേരളത്തില്‍

Posted on: September 13, 2019

കൊച്ചി : സ്‌റ്റെര്‍ലിംഗ് ഹോളിഡേയ്‌സ് കേരളത്തില്‍ പുതുതായി രണ്ട് റിസോര്‍ട്ടുകള്‍ കൂടി ആരംഭിക്കുന്നു. ഗുരുവായൂരിലും തേക്കടിയിലുമാണിത്.

രാജ്യമൊട്ടാകെ ആറ് പുതിയ റിസോര്‍ട്ടുകള്‍ തുറക്കുന്നതിന്റെ ഭാഗമായാണിത്. ഗുരുവായൂരിലെ റിസോര്‍ട്ട് സെപ്റ്റംബര്‍ രണ്ടിന് പ്രവര്‍ത്തനമാരംഭിച്ചു. രണ്ടാമത്തേത് തേക്കടിയില്‍ ഉടന്‍ തുറക്കും. തേക്കടിയില്‍ സ്‌റ്റെര്‍ലിംഗ് ഹോളിഡേയ്‌സിന്റെ രണ്ടാമത്തെ റിസോര്‍ട്ടാകും ഇത്. ഇതോടെ കേരളത്തില്‍ സ്‌റ്റെര്‍ലിംഗ് ഹോളിഡേയ്‌സിന്റെ റിസോര്‍ട്ടുകളുടെ എണ്ണം ആറാകും.

TAGS: Sterling Resort |