സോണി ഇന്‍സോണ്‍ ബഡ്സ് അവതരിപ്പിച്ചു

Posted on: January 22, 2024

കൊച്ചി : സോണിയുടെ പുതിയ ഓഡിയോ സാങ്കേതികവിദ്യയുള്ള സോണി ഇന്‍സോണ്‍ ബഡ്സ് വിപണിയില്‍ അവതരിപ്പിച്ചു. ഗെയിമിംഗ് എളുപ്പമാക്കുന്ന വയര്‍ലെസ് ഇയര്‍ബഡ്സാണിത്. മികച്ച ശബ്ദം, ആക്ടീവ് നോയ്സ് ക്യാന്‍സലിംഗ്, 12 മണിക്കൂര്‍ ബാറ്ററി, കുറഞ്ഞ ലേറ്റന്‍സി കണക്റ്റിവിറ്റി എന്നിവയാണ് പ്രധാന സവിശേഷതകള്‍. പേഴ്സണല്‍ കമ്പ്യൂട്ടര്‍, മൊബൈല്‍, കണ്‍സോള്‍ ഗെയിംപ്ലേ തുടങ്ങിയവയിലെല്ലാം ആഴത്തിലുള്ള ഗെയിമിംഗ് അനുഭവമാണ് സോണി ഇന്‍സോണ്‍ ബഡ്സ് വാഗ്ദാനം ചെയ്യുന്നത്. 2024ല്‍ പ്രവര്‍ത്തനത്തിന്റെ 20ാം വര്‍ഷം ആഘോഷിക്കുകയും, ഈ വര്‍ഷത്തെ വലോറന്റ് ചാമ്പ്യന്‍സ് ടൂറില്‍ തുടര്‍ച്ചയായ അന്താരാഷ്ട്ര കിരീടങ്ങള്‍ നേടുകയും ചെയ്ത പ്രശസ്ത ഇ-സ്പോര്‍ട്സ് ടീമായ ഫെനാറ്റികിന്റെ സഹകരണത്തിലൂടെയാണ് ഇന്‍സോണ്‍ ബഡ്സിന്റെ നിര്‍മാണം. പ്രൊഫഷണല്‍ ഗെയിമര്‍മാരുമായി സഹകരിച്ചാണ് ഇത് രൂപകല്പ്പന ചെയ്തിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

12 മണിക്കൂര്‍ വരെ ബാറ്ററി ലൈഫുമായി ഈ രംഗത്തെ ഏറ്റവും ദൈര്ഘ്യമേറിയ ബാറ്ററി ലൈഫാണ് സോണി ഇന്‍സോണ്‍ ബഡ്സ് ഉറപ്പുനല്കുന്നത്. ക്വിക്ക് ചാര്‍ജിംഗ് ഫീച്ചറിലൂടെ വെറും 5 മിനിറ്റ് ചാര്‍ജില്‍ ഒരു മണിക്കൂര്‍ വരെ പ്ലേ ടൈം ലഭിക്കും. മികച്ച ഗെയിമിംഗ് അനുഭവത്തിനായി ചെവിയുമായുള്ള സമ്പര്‍ക്കം കുറയ്ക്കുന്ന ഡിസൈനിലാണ് ഇന്‍സോണ്‍ ബഡ്സ് വരുന്നത്.

യുഎസ്ബി ടൈപ്പ് സി ഡോംഗിള്‍, ബ്ലൂടൂത്ത് എല്‍ഇ ഓഡിയോ കണക്ഷന്‍ വഴിയുള്ള 2.4 ഗിഗാ ഹേര്‍ട്സ് വയര്‍ലെസ് കണക്ഷന് മാത്രമേ ഇന്‍സോണ്‍ ബഡ്സുകള്‍ പിന്തുണയ്ക്കുകയുള്ളു. എഐ അസിസ്റ്റഡ് മൈക്രോഫോണ്‍, വിരല്‍ത്തുമ്പില്‍ തടസമില്ലാത്ത നിയന്ത്രണം, ഇന്‍സോണ്‍ ഹബ് സോഫ്റ്റവെയര്‍, റീസൈക്കിള്‍ ചെയ്ത മെറ്റീരിയലുകള്‍ ഉപയോഗിച്ചുള്ള പാക്കേജിംഗ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

2024 ജനുവരി 16 മുതല്‍ സോണി റീട്ടെയില്‍ സ്റ്റോറുകളില്‍ (സോണി സെന്റര്‍, സോണി എക്സ്‌ക്ലൂസീവ്), www.ShopatSC.com പോര്‍ട്ടല്‍, പ്രധാന ഇലക്ട്രോണിക് സ്റ്റോറുകള്‍, മറ്റ് ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ എന്നിവിടങ്ങളില്‍ ഇന്‍സോണ്‍ ബഡ്സ് ലഭ്യമാണ്. കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ വരുന്ന മോഡലിന് 17,990 രൂപയാണ് വില.