മോട്ടോറോള റേസര്‍ 40 അള്‍ട്രാ, എഡ്ജ് 40 നിയോ പീച്ച് ഫസ് നിറത്തിലും

Posted on: January 15, 2024

കൊച്ചി : 2024-ലെ പാന്റോണ്‍ കളര്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുത്ത പീച്ച് ഫസ് നിറത്തില്‍ സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കി മോട്ടോറോള. മോട്ടോറോളയുടെ റേസര്‍ 40 അള്‍ട്രാ, എഡ്ജ് 40 നിയോ എന്നിവയാണ് പാന്റോണ്‍ പീച്ച് ഫസ് നിറത്തില്‍ വില്പ്പനയ്ക്കെത്തിയത്. പാന്റോണുമായുള്ള സഹകരണത്തിന്റെ ഭാഗമായി പാന്റോണ്‍ നിറത്തില്‍ ഉത്പ്പന്നങ്ങള്‍ പുറത്തിറക്കുന്ന ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡാണ് മോട്ടറോള.

ലോകത്തിലെ ഏറ്റവും വലുതും ബാഹ്യ ഡിസ്‌പ്ലേ ഉള്ളതുമായ നൂതന ഫ്‌ലിപ്പ് ഫോണാണ് മോട്ടോറോള റേസര്‍ 40 അള്‍ട്രാ. ആമസോണ്‍, മോട്ടോറോള.ഇന്‍, പ്രമുഖ റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവയില്‍ ജനുവരി 12 മുതല്‍ പ്രത്യേക പരിമിതകാല വിലയായ 69,999 രൂപയ്ക്ക് റേസര്‍ 40 അള്‍ട്രാ ലഭ്യമാണ്. ഐ പി 68 റേറ്റുചെയ്ത അണ്ടര്‍വാട്ടര്‍ പ്രൊട്ടക്ഷനും 144ഹെര്‍ട്‌സ് 10-ബിറ്റ് കര്‍വ്ഡ് ഡിസ്‌പ്ലേയുമുള്ള ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഫോണാണ് മോട്ടോറോള എഡ്ജ്40 നിയോ. 8GB+128GB വേരിയന്റിനു 22,999 രൂപയും 12GB+256GB വേരിയന്റിനു 24,999 രൂപയുമാണ് വില. ഫ്‌ലിപ്കാര്‍ട്ട്, മോട്ടോറോള.ഇന്‍, പ്രമുഖ റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവയിലൂടെ എഡ്ജ്40 നിയോ ലഭ്യമാണ്.