ഫോള്‍ഡബിള്‍ പിസി അവതരിപ്പിച്ച് എച്ച്പി : വില 4 ലക്ഷം

Posted on: September 16, 2023

ലാപ്‌ടോപ്പായോ ടാബ്ലെറ്റായോ രൂപമാറ്റം വരുത്താന്‍ കഴിയുന്ന നൂതന ഉല്‍പന്നമായ സ്‌പെക്ടര്‍ ഫോള്‍ഡ് എന്ന മടക്കാവുന്ന കംപ്യൂട്ടര്‍ അവതരിപ്പിച്ച് എച്ച്പി. ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ 17 ഇഞ്ച് ഫോള്‍ഡബിള്‍ പിസി എന്നാണിതിനെ എച്ച്പി വിശേഷിപ്പിക്കുന്നത്.

ഏകദേശം ഒരു കിലോഗ്രാം ഭാരമുള്ള സ്‌പെക്ടറിന് 4,999 ഡോളര്‍ (4 ലക്ഷം രൂപ) മുതല്‍ ആണ് വില. ലോകത്തിലെ ഏറ്റവും വിലയുള്ള ലാപ്‌ടോപ്പുകളുടെ പട്ടികയിലാണ് സ്‌പെക്ടര്‍ ഇടം പിടിച്ചിരിക്കുന്നത്. നിവര്‍ത്തി വച്ചാല്‍ ഇതൊരു 17 ഇഞ്ച് ടാബ്ലെറ്റാണ്.

കിക്ക്ാന്‍ഡ് ഉപയോഗിച്ച് നിവര്‍ത്തി വച്ചാല്‍ 17 ഇഞ്ച് ലാപ്‌ടോപ്പാകും. 90 ഡിഗ്രി ഫോള്‍ഡ് ചെയ്ത്മാഗ്‌നറ്റിക് ബ്ലൂടുത്ത് കീബോര്‍ഡ് പുറത്തെടുത്താല്‍ 12.3 ഇഞ്ച് വലുപ്പമുള്ള പോര്‍ട്ടബിള്‍ ലാപ്‌ടോപ്പായും മാറും.