ആപ്പിള്‍ ഐഫോണ്‍ 15 പ്രോ, മാക്‌സ് എന്നീ മോഡലുകള്‍ ഐഎസ്ആര്‍ഒയുടെ നാവിക്

Posted on: September 15, 2023

ന്യൂഡല്‍ഹി : ആപ്പിള്‍ അവതരിപ്പിച്ച ഐഫോണ്‍ 15 പ്രോ, മാക്‌സ് എന്നീ മോഡലുകള്‍ ഐഎസ്ആര്‍ഒ വികസിപ്പിച്ച നാവിഗേഷന്‍ സംവിധാനമായ ‘നാവിക്’ പിന്തുണയ്ക്കും.

ജിപിഎസ് അടക്കമുള്ള നിലവിലെ നാവിഗേഷന്‍ സംവിധാനങ്ങള്‍ക്കു പുറമേയാണ് ഇന്ത്യന്‍ സംവിധാനം കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2025 ജനുവരി 1 മുതല്‍ നാവിക് കൂടി പിന്തുണയ്ക്കുന്ന തരത്തില്‍ 5ജി ഫോണുകള്‍ ഇറക്കണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. മറ്റ് ഫോണുകള്‍ 2025 ഡിസംബര്‍ മുതലും നാവിക് പിന്തുണയ്ക്കണമെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

 

TAGS: Apple I 15 Pro |