നോക്കിയ ജി42 5ജി അവതരിപ്പിച്ചു

Posted on: September 13, 2023

കൊച്ചി : നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍, നോക്കിയ ജി42 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്നാപ്ഡ്രാഗണ്‍ 480 പ്ലസ് 5ജി ചിപ്സെറ്റ്, 11ജിബി റാം, മൂന്ന് ദിവസത്തെ ബാറ്ററി, 2 വര്‍ഷ ഒഎസ് അപ്ഗ്രേഡുകള്‍ എന്നിവയാണ് പ്രധാന 6ജിബി ഫിസിക്കല്‍ റാം+5ജിബി വെര്‍ച്വല്‍ റാമാണ് നോക്കിയ ജി42 5ജിയില്‍ വരുന്നത്. സോ പര്‍പ്പിള്‍, സോ ഗ്രേ എന്നീ രണ്ട് നിറങ്ങളില്‍ നോക്കിയ ജി42 5ജി ലഭ്യമാണ്. സെപ്റ്റംബര്‍ 15ന് ഉച്ചക്ക് 12 മണിക്ക് ആമസോണ്‍ ഇന്ത്യയില്‍ വില്‍പന തുടങ്ങും. 12599 രൂപയാണ് ആരംഭ വില.

20വാട്ട്സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന 5000 എംഎഎച്ച് ബാറ്ററിയും, 6.56എച്ച്ഡി + 90 ഹേര്‍ട്സ് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 ഡിസ്പ്ലേയുമാണ് ഫോണിന്. ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫിക്കുമായി എല്‍ഇഡി ഫുഷോടു കൂടിയ 2 എംപി മാക്രോ, ഡെപ്ത് ക്യാമറകള്‍ക്കൊപ്പം 50 മെഗാപിക്സല്‍ എഎഫ് മെയിന്‍ ക്യാമറയുമുണ്ട്. 8 മെഗാപിക്സല്‍ മുന്‍ക്യാമറ മികച്ച സെല്‍ഫിയും ഉറപ്പാക്കും. 65% റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്കുകള്‍ കൊണ്ടാണ് നോക്കിയ ജി42 5ജി നിര്‍മിച്ചിരിക്കുന്നത്. 20വാട്ട്സ് ഫാസ്റ്റ് ചാര്‍ജര്‍, കേബിള്‍, ഒരു ജെല്ലി കെയ്സ് എന്നിവ ഫോണിനൊപ്പം ബോക്സിലുണ്ടാവും. ജി50 മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ രണ്ടിരട്ടിയിലേറെ ഡ്രോപ്പ് ടെസ്റ്റുകള്‍ക്കും നോക്കിയ ജി42 5ജി വിധേയമായിട്ടുണ്ട്.

നോക്കിയ ജി42 5ജി ഒരു സ്മാര്‍ട്ട്ഫോണ്‍ മാത്രമല്ല, സുസ്ഥിരവും ഗുണനിലവാരമുള്ളതുമായ തിരഞ്ഞെടുപ്പുകള്‍ എല്ലാവര്‍ക്കും പ്രാപ്യമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണെന്ന് എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യ ആന്‍ഡ് എപിഎസി വൈസ് പ്രസിഡന്റ് രവി കുന്‍വാര്‍ പറഞ്ഞു. സുസ്ഥിരത, അത്യാധുനിക സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് രൂപകല്‍പന ചെയ്ത നോക്കിയ ജി42 5ജി ഇന്ത്യന്‍ വിപണിയിലേക്ക് കൊണ്ടുവരുന്നതില്‍ തങ്ങള്‍ക്ക് ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോക്കിയ ജി42 5ജി അവതരിപ്പിച്ചതിന് തങ്ങള്‍ നോക്കിയ ടീമിനെ അഭിനന്ദിക്കുന്നതായി ആമസോണ്‍ ഇന്ത്യയുടെ വയര്‍ലെസ് ആന്‍ഡ് ഹോം എന്റര്‍ടൈന്‍മെന്റ് ഡയറക്ടര്‍ രഞ്ജിത്ബാബു പറഞ്ഞു.

നോക്കിയ ജി42 5ജി : https://we.tl/t-KeVAU1jvHZ

TAGS: Nokia G42 5G |