12 ജി.ബി റാമും 256 ജി.ബി സ്റ്റോറേജുമായി മോട്ടോ ജി 54; മോട്ടോറോളയുടെ പുതിയ ഫോണ്‍ ഈ മാസം 13ന് വിപണിയിലെത്തും

Posted on: September 8, 2023

തിരുവനന്തപുരം : ഏറ്റവും കുറഞ്ഞ വിലയില്‍ 12 ജി.ബി റാമും 256 ജി.ബി സ്റ്റോറേജുമുള്ള മോട്ടോറോളയുടെ മോട്ടോ ജി 54 സ്മാര്‍ട്ട്‌ഫോണ്‍ ഈ മാസം 13 ന് വിപണിയിലെത്തും. നിരവധി ഫ്‌ലാഗ്ഷിപ്പ് ഫീച്ചറുകള്‍ അണി നിരത്തിയിട്ടുള്ള ഫോണ്‍ ഫ്‌ലിപ്കാര്‍ട്ട്, മോട്ടോറോള ഒഫീഷ്യല്‍ വെബ്‌സൈറ്റ് എന്നിവയിലൂടെ 17,499 രൂപക്ക് ലഭിക്കും. പ്രമുഖ റീട്ടെയ്ല്‍ ഔട്ട്‌ലറ്റുകളിലും ലഭ്യമാണ്.

മീഡിയ ടെക്കിന്റെ ഡിമെന്‍സിറ്റി 7020 ഒക്ടോ കോര്‍ എന്ന ശക്തമായ പ്രൊസസര്‍ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ സ്മാര്‍ട്ട് ഫോണാണ് 14 ഫൈവ് ജി ബാന്റുകളുടെ പിന്തുണയുള്ള മോട്ടോ ജി 54. 50 എം.പിയുടെ പ്രധാന ക്യാമറയും എട്ട് എം.പിയുടെ അള്‍ട്രാ വൈഡ് ആംഗിള്‍ സെക്കന്ററി ക്യാമറയുമുള്ള ഫോണില്‍ 16 എം.പിയുടെ സെല്‍ഫി ക്യാമറയാണുള്ളത്. 120 ഹെഡ്‌സ് റിഫ്രഷ് റേറ്റ് ഉള്ള 6.5′ ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേയും ഡോള്‍ബി അറ്റ്‌മോസും മികച്ച അനുഭവം നല്‍കുന്നതാണ്.

6000 എം.എ.എച്ച് ബാറ്ററിയുള്ള ഫോണില്‍ 33 വാട്ടിന്റെ സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യമുണ്ട്. 12 ജി.ബി റാം 256 ജി.ബി സ്റ്റോറേജ് വേരിയന്റിന് പുറമേ എട്ട് ജി.ബി റാം 128 ജി.ബി സ്റ്റോറേജ് വേരിയന്റും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 15,999 രൂപ വിലയുള്ള ഫോണ്‍ ഓഫറുകള്‍ കൂടി ചേര്‍ത്ത് 14,999 രൂപക്കാണ് വില്‍പ്പനക്കെത്തിച്ചിട്ടുള്ളത്. എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് ഒരു ടി.ബി വരെ സ്റ്റോറേജ് ഉയര്‍ത്താന്‍ കഴിയും എന്നതും രണ്ട് മോഡലുകളുടെയും സവിശേഷതയാണ്.