വൺ പ്ലസ് വൺ

Posted on: February 24, 2015

OnePlus-One-big

ചൈനീസ് സ്മാർട്ട്‌ഫോണായ വൺ പ്ലസ് വൺ 16 ജിബി സിൽക്ക് വൈറ്റ് വേർഷന്റെ വില്പന ആമസോണിൽ ആരംഭിച്ചു. 18,999 രൂപയാണ് വില. ഷവോമി എംഐ 4 നോട് കിടപിടിക്കുന്ന സാങ്കേതിക മികവിലാണ് വൺ പ്ലസ് വൺ പുറത്തിറക്കിയിട്ടുള്ളത്. വൺ പ്ലസ് വൺ 64 ജിബിയോട് സമാനമായ നിരവധി സവിശേഷതകൾ 16 ജിബി വേർഷനിലുമുണ്ട്.

5 എംപി ഫ്രണ്ട് ക്യാമറ, 13 എംപി റിയർ ക്യാമറ, ഡ്യുവൽ എൽഇഡി ഫ്‌ലാഷ്, 4കെ റെസല്യൂഷൻ വീഡിയോ വിത്ത് സ്റ്റീരിയോ റെക്കോർഡിംഗ്, 5.5 ഇഞ്ച് (13.97 സെന്റിമീറ്റർ) ഫുൾ എച്ച്ഡി എൽടിപിഎസ് ഐപിഎസ് പാനൽ വിത്ത് കോർണിംഗ് ഗൊറില്ല ഗ്ലാസ് 3, 1920 X 1080 പിക്‌സൽസ് റെസ് ല്യൂഷൻ, 401 പിപിഐ പിക്‌സൽ ഡെൻസിറ്റി, 3100 എം എഎച്ച് ലിഥിയം പോളിമർ ബാറ്ററി.സിംഗിൾ മൈക്രോ സിം. 4ജി നെറ്റ് വർക്കിന് അനുയോജ്യം.

ആൻഡ്രോയ്ഡ് വി4.4 കിറ്റ്കാറ്റ് ഓപറേറ്റിംഗ് സിസ്റ്റം. 2.5 ജിഎച്ച്ഇസഡ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 801 ക്വാഡ് കോർ പ്രോസസർ, 578 എംഎച്ച്ഇസഡ് ആഡ്രിനോ 330 ജിപിയു, 3 ജിബി റാം. 64 ജിബി വേർഷന് 21,999 രൂപയാണ് വില.

ജെ  എം