13-ാം തലമുറ ഇന്റല്‍കോര്‍ പ്രോസസര്‍ ലാപ്‌ടോപുമായി ലെനോവോ

Posted on: January 27, 2023

കൊച്ചി: സാങ്കേതിക മേഖലയില്‍ നേതൃനിരയിലുള്ള ലെനോവോ ഇന്ത്യയിലാദ്യമായി 13-ാം തലമുറ ഇന്റല്‍ കോര്‍ പ്രോസസര്‍ ഉപയോഗിച്ചുള്ള ലാപ്‌ടോപ് അവതരിപ്പിച്ചു. പ്രീമിയം മൊബൈല്‍ അനുഭവം നല്‍കുന്നതായിരിക്കും പുതിയ പ്രീമിയം ലെനോവോ യോഗ 9ഐ ലാപ്‌ടോപ്, ബാറ്ററിയുടെ കാലയളവിനെയോ, കണക്റ്റി വിറ്റിയെയോ, പ്രതികരണത്തെയോ ബാധിക്കാത്ത വിധത്തില്‍ ബഹുമുഖമായ പ്രവര്‍ത്തനങ്ങളും സാധ്യമാകും.

വീതി കുറഞ്ഞതും കണ്‍വര്‍ട്ടബിളുമാണ് ലെനോവോ 9ഐ. 14 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഒഎല്‍ഇഡി പ്യൂര്‍ സൈറ്റ് ഡിസ്‌പ്ലേ, ഡോള്‍ബി വിഷന്‍, 4കെ റസല്യൂഷന്‍ എന്നീ സവിശേഷതകള്‍ സ്‌ക്രീന്‍ കാഴ്ച്ച അനുഭവം മികച്ചതാക്കും. ബവേസ് ആന്‍ഡ് വില്‍ക്കിന്‍സ് സ്പീക്കറുകളാണ് ഓഡിയൊ സംവിധാനത്തിലുള്ളത്. ഇതിലുള്ള ഡോള്‍ബി ആറ്റംസ് 360 ഡിഗ്രി റോട്ടേറ്റിംഗ് സൗണ്ട് ബാര്‍ ശബ്ദ വിന്യാസത്തിലെ മികവ് ഉപയോക്താക്കളെ അനുഭവപ്പെടുത്തും.

സ്മാര്‍ട്ട് ഫേഷ്യല്‍ റഗഗ്‌നിഷന്‍ സംവിധാനമുള്ള ഇന്‍ഫ്രാറെഡ് ക്യാമറ, 28ഡബ്ല്യു തെര്‍മല്‍ ഡിസൈന്‍ പവര്‍, സ്മാര്‍ട്ട് പെര്‍ഫോമന്‍സ് സര്‍വീസ്, ലെനോവോ പ്രീമിയം കെയര്‍ പ്ലസ് ഡേറ്റാ മൈഗ്രേഷന്‍ അസിസ്റ്റന്‍സ്, ആക്‌സിഡന്റല്‍ ഡാമേജ് പ്രൊട്ടക്ഷന്‍ എന്നിങ്ങനെ സുരക്ഷ ഫീച്ചറുകളുമുണ്ട്.

സാങ്കേതിക വിദ്യയെ ആശ്രയിക്കുന്ന ബഹുമുഖമായ വൈജ്ഞാനിക ജീവിതരീതി പിന്തുടരുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമാണ് പുതിയ ലാപ്‌ടോപ്പ് എന്ന് ലെനോവോ ഇന്ത്യ കണ്‍സ്യൂമര്‍ ബിസിനസ് ഡയറക്റ്റര്‍ ദിനേശ് നായര്‍ പറഞ്ഞു. ഔട്ട്മീല്‍ നിറത്തിലാണ് യോഗ 9ഐ പുറത്തിറങ്ങുന്നത്. ലെനോവോഡോട്ട് കോമിലൂടെ മുന്‍കൂര്‍ ബുക്ക് ചെയ്യാം.

പ്രാരംഭ വില 1,74,990 രൂപ. ലെനോവോ എക്‌സ്‌ക്ലൂസീവ് സ്റ്റോറുകള്‍, ആമസോണ്‍ ഡോട്ട് ഇന്‍, ക്രോമ, റിലയന്‍സ് എന്നിവിടങ്ങളില്‍ ജനുവരി 29 മുതല്‍ ലഭ്യമാകും.