ആറ്റം ബെര്‍ഗിന്റെ ബിഎല്‍ഡിസി ഫാനിന് ദേശീയ ഊര്‍ജസംരക്ഷണ അവാര്‍ഡ്

Posted on: December 30, 2022

കൊച്ചി : 2022ലെ നാഷണല്‍ എനര്‍ജി കണ്‍സര്‍വേഷന്‍ അവാര്‍ഡുകളില്‍ സീലിംഗ് ഫാനിനുള്ള അപ്ലയന്‍സ് ഓഫ് ദ ഇയര്‍ അവാര്‍ഡ് ആറ്റംബെര്‍ഗ് ഫാനുകള്‍ക്ക് ലഭിച്ചു. ന്യൂഡല്‍ഹിയിലെ വിഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ആറ്റംബെര്‍ഗിന്റെ സ്ഥാപകരായ മനോജ് മിണയും സിബാബ്രത ദാസും രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

കേന്ദ്ര വൈദ്യുതി മന്ത്രാലയം ഏര്‍പ്പെടുത്തിയ അവാര്‍ഡ് ആറ്റംബെര്‍ഗ് റെനേസേ 1200 മോഡലിനാണ് ലഭിച്ചത്. ഉയര്‍ന്ന ഊര്‍ജക്ഷമതയുള്ള ബസ് ഡയറക്റ്റ് കറന്റ് (ബിഎല്‍ഡിസി) ഫാനുകളാണ് കമ്പനി നിര്‍മിക്കുന്നത്. പരമ്പരാഗത ഫാനുകളെ അപേക്ഷിച്ച് വൈദ്യുതി ബില്ലില്‍ 65% ലാഭിക്കാന്‍ ഇവ സഹായിക്കുമെന്നും ഇക്കാരണത്താല്‍ 2012 മുതല്‍ പ്രവര്‍ത്തനരംഗത്തുള്ള ആറ്റംബെര്‍ഗിന്റെ ഉപയോക്താക്കളുടെ എണ്ണം ഒരു കോടി കവിഞ്ഞിട്ടുണ്ടെന്നും സിഇഒ മനോജ് മീണ പറഞ്ഞു.

ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെല്ലാം മികച്ച റേറ്റിങ്ങുള്ള ആറ്റംബെര്‍ഗ് രാജ്യമെമ്പാടുമുള്ള 6000ത്തിലേറെ സ്റ്റോറുകള്‍ വഴിയും ലഭ്യമാണ്. കഴിഞ്ഞവര്‍ഷം 700 കോടി രൂപയുടെ ടേണോവര്‍ നേടി. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, എ91 പങ്കാളികള്‍, ഐഡിഎഫ്‌സി, സുമന്‍ കാന്ത് മുഞ്ജല്‍ ഫാമിലി ഓഫിസ് തുടങ്ങിയ വിസികളില്‍ നിന്ന് ആറ്റംബെര്‍ഗ് 23 ദശലക്ഷം യുഎസ് ഡോളറിലധികം ഫണ്ട് സമാഹരിച്ചു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഇറ്റി സ്റ്റാര്‍ട്ടപ്പ് ഒഫ് ദി ഇയര്‍ അവാര്‍ഡ്, ഐക്യരാഷ്ട്രസഭയുടെ ഗ്ലോബല്‍ ക്ലിന്‍ടെക് ഇന്നവേഷന്‍ അവാര്‍ഡ്, ഡബ്ല്യുഡബ്ല്യുഎഫിന്റെ ക്ലൈമറ്റ് സോള്‍വര്‍ അവാര്‍ഡ് എന്നിങ്ങനെ നിരവധി അംഗീകാരങ്ങളും കമ്പനി നേടിയിട്ടുണ്ട്. ഐഐടി ബോംബെയില്‍ നിന്ന് പഠിച്ചിറങ്ങിയ മീണയും ദാസും 2012ല്‍ തുടക്കമിട്ട സ്റ്റാര്‍ട്ടപ്പാണ് ആറ്റംബര്‍ഗ്.

TAGS: Atomberg |