50 എംപി ട്രിപ്പിള്‍ ക്യാമറയില്‍ നോകിയ ജി60 5ജി

Posted on: November 16, 2022

കൊച്ചി : ജനപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ നോകിയയുടെ പുതിയ മോഡല്‍ ജി 5ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

സ്‌നാപ്ഡ്രാഗണ്‍ 695 5ജി പ്രോസസര്‍ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 6.58 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ 50 എംപി പ്രൈമറി സെന്‍സര്‍ ഉള്‍പ്പെടെയുള്ള മൂന്നു പിന്‍ക്യാമറകള്‍, എട്ട് മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, ഡാര്‍ക്ക് വിഷന്‍, എഐ പോര്‍ട്രെയ്റ്റ് തുടങ്ങിയവാണ് ഈ ഫോണിന് കമ്പനി എടുത്തുപറയുന്ന ഫീച്ചറുകള്‍.

20 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് ശേഷിയുള്ള 4500 എംഎഎച്ച് ബാറ്ററിയാണ് ഈ ഡ്യുവല്‍ സിം ഫോണിലുള്ളത്. രണ്ടു നിറങ്ങളില്‍ ലഭ്യമാകും. 6-128 ജിബിക്ക് വില 29,999 രൂപ.

TAGS: Nokia G60 5g |