സൂപ്പര്‍ ഡാര്‍ട്ട് ചാര്‍ജുമായി റിയല്‍മി നിയൊ 3ടി

Posted on: November 2, 2022


കൊച്ചി : റിയല്‍മി ജിടി ശ്രേണിയില്‍ പുതിയ സ്മാര്‍ട്ട് ഫോണ്‍ നിയൊ 3 ടി പുറത്തിറക്കി. 5000 എം എ എച്ച് ബാറ്ററിയുള്ള ഈ ഫോണിന് 80 വാട്‌സ്‌സൂപ്പര്‍ ഡാര്‍ട്ട് ചാര്‍ജ് സാങ്കേതികവിദ്യയാണ് കമ്പനി എടുത്തുപറയുന്ന പ്രത്യേകത. ഇത് അതിവേഗ ചാര്‍ജിംഗ് സാധ്യമാക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 870 5ജി ഫ്‌ലാഗ്ഷിപ് പ്രൊസസര്‍, 120 ഹെര്‍ട്‌സ് ഇ എമോലെഡ് ഡിസ്‌പ്ലേ. 64 എംപി മെയിന്‍ ക്യാമറ, 16 എംപി വൈഡ് ആംഗിള്‍ സെല്‍ഫി ക്യാമറ, സ്റ്റീല്‍ വേപര്‍ കളിംഗ് സിസ്റ്റം, ഡോള്‍ബി അറ്റ് മോസ് ഡ്യൂവല്‍ സ്റ്റീരിയോ സ്പീക്കറുകള്‍ തുടങ്ങിയവയാണ് മറ്റ് സവിശേഷതകള്‍.

ഡാഷ് വൈറ്റ്, ഡ്രിഫ്റ്റിംഗ് യെല്ലോ, ഷെയ്ഡ് ബ്ലാക്ക് നിറങ്ങളില്‍ ലഭ്യമാകും. 128 ജിബിക്ക് 29,999 രൂപയും 8-128 ജിബിക്ക് 31,999 രൂപയും 256 ജിബി1 999 രൂപയാണ് വില.

 

 

TAGS: Realme Neo 3 T |