ജി-ഗെയ്റ്റര്‍ റോബോട്ട് പുറത്തിറക്കി

Posted on: October 20, 2022

 

തിരുവനന്തപുരം : കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെ എസ് യുഎം) പിന്തുണയുള്ള റോബോട്ടിക് സ്റ്റാര്‍ട്ടപ്പായ ജെന്‍ റോബോട്ടിക്‌സിന്റെ പക്ഷാഘാത രോഗികള്‍ക്കു സഹായകമാകുന്ന ‘ജി-ഗെയ്റ്റര്‍ (അഡ്വാന്‍സ്ഡ് ഗെയ്റ്റ് ട്രെയിനിംഗ് റോബോട്ട്) പുറത്തിറക്കി. ടെക്‌നോപാര്‍ക്കിലെ സി ഡാക്ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യതിഥിയായിരുന്ന സോഹോ കോര്‍പ്പറേഷന്‍ സിഇഒശ്രീധര്‍ വെമ്പുവാണ് റോബോട്ടിക് ഗെയ്റ്റ് ട്രെയിനറായ ജി-ഗെയ്റ്റര്‍ പുറത്തിറക്കിയത്.

ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ജി- ഗെയ്റ്ററിന് ആശംസ അറിയിച്ചു. ആഗോളതലത്തില്‍ ഏകദേശം 15 ദശലക്ഷം ആളുകള്‍ക്ക് പ്രതിവര്‍ഷം പക്ഷാഘാതം സംഭവിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറിരത്തന്‍ യു. കേല്‍ക്കര്‍, കെഎസ് എം സിഇഒ അനൂപ് അംബിക, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ജെന്‍ റോബോട്ടിക്‌സ് മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ എം കെ വിമല്‍ ഗോവിന്ദ്, ജെന്‍ റോബോട്ടിക്‌സ് സഹസ്ഥാപകനും ഡയറക്റ്ററുമായ കെ. റഷീദ് എന്നിവരും സന്നിഹിതരായിരുന്നു.

മസ്തിഷ്ഘാതം, തളര്‍വാതം, അപകടം മൂലം നട്ടെല്ലിനുണ്ടാകുന്നക്ഷതം, സെറിബ്രല്‍ പാഴ്‌സി എന്നിവയാല്‍ ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കായി നടത്തം പരിശീലിപ്പിക്കുന്ന റോബോട്ടാണിത്. തിരുവനന്തപുരം ജനറല്‍ ആശുപത്രി ഉള്‍പ്പെടെ സംസ്ഥാനത്തെ നാലു ആശുപത്രികളില്‍ ജി- ഗെയ്റ്റര്‍ റോബോട്ട് ആദ്യഘട്ടത്തില്‍ ലഭ്യമാക്കും.

ജെന്‍ റോബോട്ടിക്‌സ് സ്റ്റാര്‍ട്ടപ്പ് മെഡിക്കല്‍ റിഹാബിലിറ്റേഷന്‍ ഉപകരണങ്ങളുടെ നിര്‍മാണ രംഗത്തക്ക് ചുവടുവയ്ക്കുന്നത് ജി-ഗായ്റ്ററിലൂടെയാണ്. മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനുള്ള ആദ്യ റോബോട്ടായ ‘ബന്‍ഡികൂട്ട്’ നിര്‍മിച്ചാണ് ജെന്‍ റോബോട്ടിക്‌സ് ശ്രദ്ധ നേടിയത്. ഇപ്പോള്‍ രാജ്യത്തെ പല നഗരസഭകളിലും ബന്‍ഡികൂട്ട് റോബോട്ട് പ്രചാരത്തിലുണ്ട്. പൂര്‍ണമായി തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചു നിര്‍മിച്ച ജി- ഗെയ്റ്ററിന് പേറ്റന്റും ലഭിച്ചിട്ടുണ്ട്. സമാന ഉപകരണങ്ങള്‍ക്കു വിദേശത്ത് 8 കോടിയിലധികം രൂപ വിലയുള്ളപ്പോള്‍ ഒന്നരക്കോടി രൂപയ്ക്ക് കേരളത്തിലെ ആശുപത്രികളില്‍ ലഭ്യമാക്കാമെന്നാണു ജി-ഗെയ്റ്റര്‍ നിര്‍മാതാക്കളുടെ പ്രതീക്ഷ.

അപകടത്തിലോ നാഡീ തകരാര്‍ കാരണമോ തളര്‍ന്നു കിടപ്പിലായവരുടെയും നടക്കാന്‍ ബുദ്ധിമുട്ടു നേരിടുന്നവരുടെയും ശാരീരികചലനങ്ങള്‍ ക്രമായി മെച്ചപ്പെടുത്തുകയാണ് ജി-ഗെയ്റ്ററിന്റെ ഉദ്ദേശമെന്ന് ജെന്‍ റോബോളിക്‌സിന്റെ മാര്‍ക്കറ്റിഫിസര്‍ അഫ്‌സല്‍ മുട്ടിക്കല്‍ പറഞ്ഞു.

TAGS: Ggaiterrobot |