5ജി ഫോണ്‍ ഐക്യു Z6 ലൈറ്റ്

Posted on: September 19, 2022

മുംബൈ: ഐക്യുവിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഐക്യു Z6 ലൈറ്റ് 5ജി ഇന്ത്യയില്‍ വില്പന ആരംഭിച്ചു. സ്‌നാപ്ഡ്രാഗണ്‍ 4 ജനറേഷന്‍ 1 എസി പ്രോസസറില്‍ ഇറങ്ങുന്ന ലോകത്തെ ആദ്യ
ഫോണാണ് ഐക്യു Z6 ലൈറ്റ്. രണ്ട് വേരിയന്റുകളിലാണ് ഫോണ്‍എത്തുന്നത്.

13,999 രൂപയാണ് 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന്റെ വില 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡല്‍ 15,499 രൂപയ്ക്കും ലഭിക്കും. എസ്ബിഐ ക്രെഡിറ്റ്കാര്‍ഡ് ഉപയോഗിച്ച്
ഫോണ്‍ വാങ്ങുന്നവര്‍ക്ക് 2,500 രൂപയുടെ ഡിസ്‌കൗണ്ടും ലഭിക്കും. ആമസോണ്‍, ഐക്യു വെബ്‌സൈറ്റുകളിലൂടെയാണ് ഫോണിന്റെ വില്പ്പന.

6.58 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്റേത്. 120 ഹെര്‍ട്‌സ് ആണ് റിഫ്രഷ് റേറ്റ് 50 എംപിയുടെ പ്രധാന ക്യാമറ, 2 എം പിയുടെ മാക്രോ ഷൂട്ടര്‍ എന്നിവയടങ്ങിയ ഡ്യുവല്‍ സെറ്റപ്പ് ക്യാമറയാണ് ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 8 എംപിയുടേതാണ് സെല്‍ഫി ക്യാമറ, 5,000 എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണിന് 8.3 മണിക്കൂര്‍ തുടര്‍ച്ചയായി ഗെയിമിംഗ് ഐക്യു 76 ലൈറ്റില്‍ സാധ്യമാവുമെന്നാണ് കമ്പനിയുടെ അവകാശവാദം.

18 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിംഗും പിന്തുണയ്ക്കും, ഐക്യുവിന്റെ ഫോര്‍-കംപോണന്റ് കൂളിംഗ് സംവിധാനവും ഫോണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് ആന്‍ഡ്രോയ്ഡ് 12 ല്‍ എത്തുന്ന മോഡലിന് രണ്ട് വര്‍ഷത്തെ ഒഎസ് അപ്‌ഡേറ്റും മൂന്ന് വര്‍ഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഐക്യു നല്‍കും.

TAGS: IQOO Z6 5G |