ഇന്ത്യയിലെ ആദ്യ മള്‍ട്ടികളര്‍ ചേഞ്ചിംഗ് സ്മാര്‍ട്ട്‌ഫോണ്‍ ‘കാമണ്‍ 19 പ്രോ മോണ്ട്രിയന്‍’ അവതരിപ്പിച്ച് ടെക്‌നോ

Posted on: September 17, 2022

കൊച്ചി : പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ടെക്‌നോ മൊബൈല്‍ മള്‍ട്ടികളര്‍ ചേഞ്ചിംഗ് സ്മാര്‍ട്ട്‌ഫോണ്‍ ആയ കാമണ്‍ 19 പ്രോ മോണ്ട്രിയന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.

മള്‍ട്ടികളര്‍ ചേഞ്ചിംഗ് സ്മാര്‍ട്ട്‌ഫോണ്‍ എന്ന ആശയം നടപ്പാക്കുന്നതിനായി പോളിക്രോമാറ്റിക് ഫോട്ടോസോമര്‍ സാങ്കേതികവിദ്യയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണിന്റെ മോണോക്രോം ബാക്ക് കവറിന് പ്രകാശത്തിന് കീഴില്‍ ഒന്നിലധികം നിറങ്ങള്‍ മാറ്റാന്‍ ഈ സാങ്കേതികവിദ്യ സഹായിക്കും. മോണ്ട്രിയന്‍ ആര്‍ട്ടില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ഫോണിന്റെ രൂപകല്പന. ഇതിനകം തന്നെ യുഎസ്എ മ്യൂസ് ഡിസൈന്‍ അവാര്‍ഡും, ഇറ്റലിയില്‍ നിന്ന് എ ഡിസൈന്‍ അവാര്‍ഡും കാമണ്‍ 19 പ്രോ മോണ്ട്രിയന് ലഭിച്ചിട്ടുണ്ട്.

മികച്ച ചിത്രങ്ങള്‍ക്കായി ഈ രംഗത്തെ ആദ്യ ആര്‍ജിബിഡബ്ല്യു+ (ജി+പി) ലെന്‍സറുള്ള 64എംപി ക്യാമറയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 6.8 എഫ്എച്ച്ഡി+ഡിസ്‌പ്ലേ ഫോണിനെ മനോഹരമാക്കുന്നു. 120ഹേര്‍ട്‌സാണ് റിഫ്രഷ് റേറ്റ്. മെമ്മറി ഫ്യൂഷനോട് കൂടിയ 13 ജിബി റാമാണ് മറ്റൊരു പ്രത്യേകത. വേഗത കൂട്ടാന്‍ 128 ജിബി യുഎഫ്എസ് 2.2 ഇന്റേണല്‍ സ്റ്റോറേജുമുണ്ട്. 33 വാട്ട് ഫ്‌ളാഷ് ചാര്‍ജര്‍ വേഗത്തിലുള്ള ചാര്‍ജിംഗും 5000 എംഎഎച്ച് ബാറ്ററി നീണ്ട ബാക്കപ്പും നല്‍കും.

2022 ജനുവരി മുതല്‍ ജൂലൈ വരെ തുടര്‍ച്ചയായി ആറു മാസം പതിനായിരം രൂപയില്‍ താഴെയുള്ള വിഭാഗത്തിലെ ഇന്ത്യയിലെ മികച്ച നാല് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ടെക്‌നോയെന്ന് ടെക്‌നോ ഇന്ത്യ സിഇഒ അരിജീത് തലപത്ര പറഞ്ഞു. 15 ദശലക്ഷത്തോളം വരുന്ന തങ്ങളുടെ ഉപയോക്തൃ അടിത്തറയുടെ പിന്‍ബലത്തിലാണ് ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം ജൂലൈയിലാണ് ടെക്‌നോ കാമണ്‍ 19 സീരീസ് അവതരിപ്പിച്ചത്. കാമണ്‍ 19 പ്രോ മോണ്ട്രിയന് പുറമെ, കാമണ്‍ 19 നിയോ, കാമണ്‍ 19, കാമണ്‍ 19 പ്രോ 5ജി എന്നിവയാണ് ഈ സീരീസിലെ മറ്റു ഫോണുകള്‍.

പ്രീബുക്കിങ് 2022 സെപ്റ്റംബര്‍ 22ന് ആരംഭിക്കും. ആമസോണ്‍ വഴി ഉപഭോക്താക്കള്‍ക്ക് ഫോണ്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. 17,999 രൂപയാണ് വില. എസ്ബിഐ കാര്‍ഡ് വഴി 10 ശതമാനം തല്‍ക്ഷണ കിഴിവും ലഭിക്കും.