എയര്‍ടെല്‍ കേരളത്തില്‍ 3 ജി സേവനം നിര്‍ത്തുന്നു. ഇനി 2 ജിയും 4 ജിയും മാത്രം

Posted on: November 9, 2019

കൊച്ചി : 3 ജി സാങ്കേതിക വിദ്യ ഒഴിവാക്കുന്നതിന്റെ ഭാഗമായി  ഭാരതി എയര്‍ടെല്‍ കേരളത്തിലെ 3 ജി സേവനങ്ങള്‍ അവസാനിപ്പിക്കുന്നു.

എയര്‍ടെലിന്റെ കേരളത്തിലെ എല്ലാ ബ്രോഡ്ബാന്‍ഡ് സേവനങ്ങളും ഇനി ഹൈസ്പീഡ് 4 ജി നെറ്റ് വര്‍ക്കിലായിരിക്കും ലഭിക്കുക. എയര്‍ടെലിന്റെ 3 ജി ഉപഭോക്താക്കളെ 4 ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ 2 ജി സേവനങ്ങള്‍ തുടരും. ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ ആവശ്യം മുന്നില്‍ കണ്ടാണിത്.

3 ജി ഉപയോഗിക്കുന്ന എല്ലാ ഉപഭോക്താക്കളോടും ഹാന്‍ഡ് സെറ്റുകളും സിമ്മുകളും അപ്‌ഗ്രേഡ് ചെയ്യാന്‍ അറിയിച്ചിട്ടുണ്ട്. ഇനിയും ഹാന്‍ഡ് സെറ്റ്, സിം അപ്‌ഗ്രേഡ് ചെയ്യാത്ത 3 ജി ഉപഭോക്താക്കള്‍ക്ക് തുടര്‍ന്നും ഉന്നത നിലവാരത്തിലുള്ള വോയ്‌സ് സേവനങ്ങള്‍ ലഭ്യമാകും.

TAGS: Airtel |