മോട്ടറോള വണ്‍ ആക്ഷൻ

Posted on: August 26, 2019

മോട്ടറോള വണ്‍ ആക്ഷന്‍  ഇന്ത്യയില്‍ അവതരിപ്പിച്ചു. നാല് ജിബി റാമും, 128 ജിബി സംഭരണശേഷിയുമുള്ള പതിപ്പാണ്. പ്രമുഖ ഇ-കൊമഴ്‌സ് സൈറ്റ് മുഖേനയാണ് ഫോണ്‍ വില്‍പ്പനയ്‌ക്കെത്തുന്നത്. 30 മുതല്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാനാകും.

രണ്ട് സിംകാര്‍ഡുകള്‍ ഉപയോഗിക്കാനാവുന്ന ഫോണാണിത്. ആന്‍ഡ്രോയ്ഡ് 9 പൈ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 6.3 ഇഞ്ച് ഫുള്‍ എച്ച്. ജി. പ്ലസ് ഡിസ്‌പ്ലെയാണ് ഉണ്ടാവുക. ഐ പി എസ്. സിനിമാവിഷന്‍ ഡിസ്‌പ്ലേയാണെന്ന പ്രത്യേകതയുമുണ്ട്. ഒക്ടോകോര്‍ സാംസംഗ് എക്‌സിനോസ് 9609 എസ് ഒ സി പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 

ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നത്. 16 മോഗാ പിക്‌സലിന്റെ ആക്ഷന്‍ ക്യാമറാ സെന്‍സര്‍ 12, അഞ്ച് മെഗാപിക്‌സല്‍ ക്യാമറകള്‍ എന്നിവയാകും പിന്‍ഭാഗത്തുണ്ടാവുക. മുന്‍ഭാഗത്ത് 12 മെഗാപിക്‌സലിന്റെ ക്യാമറയുമാണ് ഉപയോഗിച്ചിട്ടുള്ളത്. പിന്‍വശത്ത് എന്‍ഹാന്‍സ്ഡ് വീഡിയോ സ്‌റ്റെബിലൈസേഷന്‍ സവിശേഷതയുമായിട്ടാണ് മോട്ടറോള വണ്‍ ആക്ഷന്‍ എത്തുന്നത്.

128 ജി ബി ഇന്റേണൽ സ്‌റ്റോറേജുമായിട്ടാണ് എത്തുന്നത്.  മൈക്രോ എസ്. ഡി. കാര്‍ഡുപയോഗിച്ച് 512 ജി. ബി. വരെ വർധിപ്പിക്കാനാകും. 4 ജി എല്‍ ടി ഇ വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ. ജി. പി. എസ്. എന്‍. എഫ്. സി. യു. എസ്. ബി. ടൈപ്പ് സി, 3.5 എം. എം. ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയുണ്ട്. എല്ലാ പ്രധാന സെന്‍സറുകളും ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. 3500 എം. എ. എച്ച് ബാറ്ററിയാണ് മോട്ടറോള വണ്‍ ആക്ഷനിലുള്ളത്.

TAGS: Motorola |