ചെന്നൈയിൽ ലെനോവ സ്മാർട്ട്‌ഫോൺ പ്ലാന്റ്

Posted on: August 19, 2015

Lenovo-Logo-Big

ചെന്നൈ : ലെനോവോ ഈ വർഷം ചെന്നൈയിൽ സ്മാർട്ട്‌ഫോൺ നിർമാണ പ്ലാന്റ് തുറക്കും. ലെനോവയും മോട്ടോറോളയും കൂടി നടപ്പുധനകാര്യ വർഷം ആറ് ദശലക്ഷം യൂണിറ്റുകൾ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇരു കമ്പനികൾക്കും പ്രത്യേകം മാനുഫാക്ചറിംഗ് ലൈനുകളായിരിക്കും.

മോട്ടോ ഇ ആണ് ആദ്യം പുറത്തിറക്കുന്നത്. വൈകാതെ കെ3 നോട്ടും പുറത്തിറക്കും. ശ്രീപെരുമ്പത്തൂരിലെ പ്ലാന്റിൽ 1,500 ജീവനക്കാരുണ്ടാകും.