മോട്ടോറോള എക്‌സ്‌ക്ലൂസീവ് സ്‌റ്റോറുകൾ തുറക്കുന്നു

Posted on: January 29, 2015

Motorola-logo-Big

ന്യൂഡൽഹി : മോട്ടോറോള മൊബൈൽ വില്പന വർധിപ്പിക്കാനായി അടുത്ത ആറുമാസത്തിനുള്ളിൽ 10 എക്‌സ്‌ക്ലൂസീവ് സ്റ്റോറുകൾ തുറക്കും. ഇത്തരത്തിലുള്ള ആദ്യ സ്‌റ്റോർ വൈകാതെ ബംഗലുരുവിൽ ആരംഭിക്കും.

അടുത്തയിടെ പുതിയ മൂന്ന് സ്മാർട്ട്‌ഫോണുകൾ മോട്ടോറോള വിപണിയിൽ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ഫ്‌ലിപ്കാർട്ട് മുഖേന 30 ലക്ഷം ഫോണുകൾ വില്പന നടത്തിയിരുന്നു.