ജിയോയുടെ കുംഭ് ജിയോ ഫോണ്‍

Posted on: January 10, 2019

കൊച്ചി : ലോകത്തിലെ ഏറ്റവുമധികം വിശ്വാസികള്‍ എത്തുന്ന കുംഭമേളക്ക് പോകുന്നതിനായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കി കുംഭ് ജിയോഫോണ്‍ വിപണിയില്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. കുംഭമേളക്ക് പോകുന്ന വിശ്വസികള്‍ക്കായി പ്രത്യേകമായി നിരവധി സംവിധാനങ്ങളാണ് കുംഭ് ജിയോഫോണില്‍ ഒരുക്കിയിരിക്കുന്നത്. ഫോര്‍ ജി നെറ്റ്വര്‍ക്കിലുള്ള ഫോണില്‍ കുംഭമേളയെക്കുറിച്ചുള്ള വിശദാംശങ്ങള്‍, ലൈവ് യത്രാ നിര്‍ദേശങ്ങള്‍, ടിക്കറ്റ് ബുക്കിംഗ്, കുംഭമേള നടക്കുന്ന പ്രദേശത്തിന്റെ റൂട്ട്മാപ്പ് എന്നിവ ഒരുക്കിയിട്ടുണ്ട്.

തിരക്കില്‍പ്പെട്ട് കൂടെയുള്ളവര്‍ പല സംഘങ്ങളായി പിരിഞ്ഞാലും കുംഭ് ജിയോഫോണ് കുടുംബാംഗങ്ങള്‍ എവിടെയാണുള്ളത് എന്ന് കണ്ടെത്താന്‍ സഹായിക്കും. കുംഭമേളയുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികളും ഫോണിലൂടെ ആസ്വദിക്കാം. വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സമൂഹിക മാധ്യമങ്ങളും മറ്റു പ്രമുഖ അപ്ലിക്കേഷനുകളും കുംഭ് ജിയോഫോണില്‍ ലഭ്യമായിരിക്കും

കുംഭയെ കുറിച്ചുളള സേവന വിവരങ്ങള്‍, പ്രത്യേക ട്രയിനുകള്‍, ബസ്സുകള്‍ എന്നിവയെ കുറിച്ചുളള തത്സമയ യാത്ര വിവരങ്ങള്‍, ടിക്കറ്റ് ബുക്കിംഗ് സൗകര്യങ്ങള്‍, അടുത്ത് റെയില്‍വേ സ്റ്റേഷനുകളുടെ വിവരങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭിക്കും.

കൂടാതെ മുന്‍കാലങ്ങളില്‍ കുംഭമേളയുമായി ബന്ധപ്പെട്ട പരിപാടികള്‍, ഇവന്റുകള്‍ തുടങ്ങിയവ ജിയോ ടി വിയില്‍ ലഭ്യമാണ്. ഭക്തിഗാനങ്ങളും സ്തുതികളും കേള്‍ക്കാനായി ജിയോ റേഡിയോയും ഫോണിന്റെ ഭാഗമാണ്.

പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഹൈന്ദവ തീര്‍ത്ഥാടക സംഗമമാണ് കുംഭമേള. 2019 ജനുവരി 14 മുതല്‍ മാര്‍ച്ച് 4 വരെയാണ് കുംഭമേള നടക്കുന്നത്. 192 രാജ്യങ്ങളില്‍ നിന്നുമുളളവരാണ് ഇക്കുറി കുംഭമേളയില്‍ പങ്കെടുക്കുന്നത്.

TAGS: Kumbh Jio Phone |