എൻആർഐ ടിബിഐ

Posted on: October 15, 2014

Infopark-TBC-kaloor-big

കൊച്ചി ഇൻഫോപാർക്ക് പ്രവാസികൾക്ക് ഉത്പന്നാധിഷ്ഠിതമായ ഐടി കമ്പനികൾ സ്ഥാപിക്കാൻ അവസരമൊരുക്കി. എറണാകുളം കലൂർ ജവഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിൽ ഇൻഫോപാർക്ക് പുതുതായി ആരംഭിച്ച ടെക്‌നോളജി ബിസിനസ് സെന്ററിൽ (ടിബിസി) 40 ഇരിപ്പിടങ്ങൾ നീക്കിവച്ചിട്ടുണ്ട്. നിലവിൽ ടിബിസിയിൽ 48 ചെറുകിട-ഇടത്തരം കമ്പനികളാണുള്ളത്.

ഐടി മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് പ്ലഗ് ആൻഡ് പ്ലേ സൗകര്യമാണ് ടിബിസി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ സംരംഭകർക്ക് ആവശ്യമായ ബിസിനസ് കൺസൾട്ടൻസി, ടെക്‌നോളജി പ്രോട്ടോടൈപ്പ് വികസനത്തിനുള്ള പിന്തുണ, ഗവേഷണ സഹായം തുടങ്ങിയവയും ഇൻഫോപാർക്ക് നൽകും. കമ്പനികൾക്ക് ആവശ്യമായ ധനശേഖരണത്തിനും ഇൻഫോപാർക്ക് സഹായം നൽകും.